Friday, September 21st, 2018

തിരയില്‍പെട്ട് തോണി തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

കാസര്‍കോട്: മത്സ്യബന്ധനത്തിന് പോയ തോണി തിരയില്‍പെട്ട് തകര്‍ന്നു. ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യു ബോട്ടെത്തി മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴിത്തല അഴിമുഖത്ത് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുറംകടലിലേക്ക് ഒഴുക്കുവല ഉപയോഗിച്ച് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട തോണിയാണ് തിരമാലയില്‍പെട്ട് തകര്‍ന്നത്. കിടിഞ്ഞി മൂല സ്വദേശി സലാമിന്റെ ഉടമസ്ഥതയിലുള്ള ഗ്രീഷ്മാ മോള്‍ എന്ന ഫൈബര്‍ തോണിയില്‍ അഞ്ച് തൊഴിലാളികളുണ്ടായിരുന്നു. തോണി തകര്‍ന്നതോടെ ബാക്കിയുള്ള ഭാഗങ്ങള്‍ കടലില്‍ ഒഴുകി കിടക്കുന്നുണ്ട്. ശക്തമായ തിരമാലയും കൂടാതെ തോണിയിലെ വല കടലില്‍ പരന്ന് കിടക്കുന്നതിനാല്‍ അടുത്തേക്ക് … Continue reading "തിരയില്‍പെട്ട് തോണി തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി"

Published On:Jul 24, 2018 | 10:06 am

കാസര്‍കോട്: മത്സ്യബന്ധനത്തിന് പോയ തോണി തിരയില്‍പെട്ട് തകര്‍ന്നു. ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യു ബോട്ടെത്തി മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴിത്തല അഴിമുഖത്ത് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുറംകടലിലേക്ക് ഒഴുക്കുവല ഉപയോഗിച്ച് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട തോണിയാണ് തിരമാലയില്‍പെട്ട് തകര്‍ന്നത്. കിടിഞ്ഞി മൂല സ്വദേശി സലാമിന്റെ ഉടമസ്ഥതയിലുള്ള ഗ്രീഷ്മാ മോള്‍ എന്ന ഫൈബര്‍ തോണിയില്‍ അഞ്ച് തൊഴിലാളികളുണ്ടായിരുന്നു. തോണി തകര്‍ന്നതോടെ ബാക്കിയുള്ള ഭാഗങ്ങള്‍ കടലില്‍ ഒഴുകി കിടക്കുന്നുണ്ട്. ശക്തമായ തിരമാലയും കൂടാതെ തോണിയിലെ വല കടലില്‍ പരന്ന് കിടക്കുന്നതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഫിഷറീസ് റസ്‌ക്യു ഗാഡ് മനു, ജധനീഷ്, സനീഷ്, നിശാന്ത്, അജീഷ്, അഷീബ്, നിശാന്ത്, ഡ്രൈവര്‍ നാരായാണന്‍, കണ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

LIVE NEWS - ONLINE

  • 1
    9 mins ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 2
    41 mins ago

    പെട്രോളിന് ഇന്നും വില കൂടി

  • 3
    1 hour ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 4
    2 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 5
    2 hours ago

    അശ്ലീല വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരാതിയില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

  • 6
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 7
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 8
    18 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 9
    20 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം