മണല്‍ത്തിട്ടയിലിടിച്ചു ബോട്ട് തകര്‍ന്നു

Published:November 24, 2016

മലപ്പുറം: പൊന്നാനി അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ചു മല്‍സ്യബന്ധന ബോട്ട് തകര്‍ന്നു. പൊന്നാനി സ്വദേശി പൂളക്കല്‍ മുസ്തരിക്കിന്റെ ഉടമസ്ഥതയിലുള്ള ‘ഇജാസ്’ എന്ന മല്‍സ്യബന്ധന ബോട്ടാണ് അപകടത്തില്‍പെട്ടത്. അഴിമുഖത്ത് മണല്‍ത്തിട്ടയിലിടിച്ചു നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിലിടിക്കുകയും ബോട്ട് പൂര്‍ണമായും തകരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന വലയുള്‍പ്പടെയുള്ള മല്‍സ്യബന്ധന ഉപകരണങ്ങള്‍ കടലില്‍ നഷ്ടപ്പെട്ടു. ബോട്ടില്‍നിന്നു കടലിലേക്ക് തെറിച്ചുവീണ സ്രാങ്ക് അഴീക്കല്‍ സ്വദേശി കാദര്‍, തൊഴിലാളികളായ അഷ്‌റഫ്, മുജീബ്, കബീര്‍, ഫൈസല്‍ എന്നിവരെ മല്‍സ്യബന്ധനത്തിനിറങ്ങിയ മറ്റു ബോട്ടുകാര്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തൊഴിലാളികള്‍ പലര്‍ക്കും പരിക്കുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.