Wednesday, April 24th, 2019

അപകടങ്ങള്‍ക്ക് പ്രധാന കാരണം കൈനാട്ടികള്‍ സ്ഥാപിക്കാത്തത്

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നെത്തുന്ന വാഹന ഡ്രൈവര്‍മാര്‍ പോലും ഇപ്പോള്‍ നമ്മുടെ റോഡില്‍ എത്തിയാല്‍ എങ്ങോട്ട് പോകണമെന്ന് മനസ്സിലാകാതെ വിഷമിക്കുകയാണ്.

Published On:Aug 28, 2018 | 1:52 pm

കണ്ണൂര്‍: ദേശീയ പാതയില്‍ പുതിയതെരുവിനും ചാല ബൈപ്പാസിനുമിടയില്‍ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് കാരണം റോഡരികില്‍ കൈനാട്ടികള്‍ സ്ഥാപിക്കാത്തത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നെത്തുന്ന വാഹന ഡ്രൈവര്‍മാര്‍ പോലും ഇപ്പോള്‍ നമ്മുടെ റോഡില്‍ എത്തിയാല്‍ എങ്ങോട്ട് പോകണമെന്ന് മനസ്സിലാകാതെ വിഷമിക്കുകയാണ്. പ്രധാന ജംഗ്്ഷനുകളില്‍ മുമ്പ് ദിശാസൂചന നല്‍കിക്കൊണ്ടുള്ള കൈനാട്ടികള്‍ റോഡരികുകളില്‍ സ്ഥാപിക്കാറുണ്ടായിരുന്നു. വാതക ടാങ്കര്‍ ലോറി മുതല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായെത്തുന്ന ലോറികള്‍ വരെയുള്ള നൂറുകണക്കിന് ചരക്ക് വാഹനങ്ങളും അതുപോലെ സമീപ ജില്ലകളില്‍ നിന്നെത്തുന്നവരും നഗരത്തിലെ പ്രധാന കവലകളിലെത്തുമ്പോള്‍ എങ്ങോട്ട് തിരിഞ്ഞ് പോകണമെന്നറിയാതെ ഏതെങ്കിലും ഭാഗത്തേക്കുള്ള റോഡുകളിലേക്ക് ദിശതെറ്റി പോവുകയാണ്്. ഇത് പലപ്പോഴും ഗതാഗതസ്തംഭനത്തിനും അപകടങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, പല സ്ഥലത്തും റോഡില്‍ റിഫഌക്റ്റര്‍ പതിക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല.
റോഡുകളുടെ പ്രധാന കവലകള്‍ തോറും ഡ്രൈവര്‍മാര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ പാകത്തില്‍ വലിയ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. പുതിയതെരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തെക്കീബസാറിലെത്തിയാല്‍ പലപ്പോഴും കക്കാട് ഭാഗത്തേക്കും ചേംബര്‍ ഹാള്‍ ഭാഗത്തെത്തുന്ന വാഹനങ്ങള്‍ സിറ്റി ഭാഗത്തേക്കും വഴിമാറി ഓടിപ്പോകുന്ന അവസ്ഥയാണ്. ഇത് പലപ്പോഴും ഗതാഗതസ്തംഭനത്തിനും അപകടങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. രാത്രികാലത്താണ് പ്രധാനമായും വാഹനങ്ങള്‍ വഴിയറിയാതെ ചുറ്റിത്തിരിയുന്നത്. കാല്‍ടെക്‌സിലെത്തിയ അന്യസംസ്ഥാനത്ത് നിന്നുവന്ന ചരക്ക് ലോറികള്‍ ദിശതെറ്റി ടൗണ്‍ പോലീസ് സ്‌റ്റേഷന് മുന്നിലൂടെ ഒന്നിലേറെ തവണ വട്ടംകറങ്ങിയ സംഭവങ്ങള്‍ പോലുമുണ്ടാകു്ന്നുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    7 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    7 hours ago

    ഗംഭീറിന്റെ ആസ്തി 147