Monday, July 22nd, 2019

ബിഎംഡബ്ല്യു G310 ബൈക്കുകള്‍ പുതിയ നിറങ്ങളില്‍

ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് പുറത്തിറക്കുന്ന ഏറ്റവും ചെറിയ ബൈക്കുകളാണ് G310 R , G310 GS

Published On:Jul 9, 2019 | 10:01 am

ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് പുറത്തിറക്കുന്ന ഏറ്റവും ചെറിയ ബൈക്കുകളാണ് G310 R , G310 GS. നെയ്ക്കഡ് ഗണത്തിലാണ് G310 R പെടുന്നത്. G310 GS അഡ്വഞ്ചര്‍ ഗണത്തിലും ഉള്‍പ്പെടുന്നു. ഇപ്പോള്‍ G310 R, G310 GS ബൈക്കുകള്‍ക്ക് പുതുനിറഭേദങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്യു. ഇനി മുതല്‍ കോസ്മിക് ബ്ലാക്ക് നിറത്തിലും നെയ്ക്കഡ് G310 R അണിനിരക്കും. സ്ട്രാറ്റൊ ബ്ലൂ മെറ്റാലിക് നിറമാണ് G310 GS ല്‍ പുതുതായി എത്തുന്നത്. മുന്‍പുള്ള G310 R നിറഭേദങ്ങളില്‍ ഇന്ധനടാങ്കിനോട് ചേര്‍ന്ന പാനലുകള്‍ക്കും മുന്‍ മഡ്ഗാര്‍ഡിനും ടെയില്‍പീസ് ഘടനയ്ക്കുമെല്ലാം നിറം വെളുപ്പമായിരുന്നു. എന്നാല്‍ കോസ്മിക് ബ്ലാക്ക് നിറപതിപ്പിലേക്ക് വരുമ്പോള്‍ ഈ വേര്‍തിരിവില്ല. ഘടകങ്ങള്‍ക്കെല്ലാം നിറം ഒന്നുതന്നെ.
ലിക്വിഡ് കൂളിങ് ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ 313 സിസി എഞ്ചിനാണ് ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകളില്‍. എഞ്ചിന്‍ 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കുന്നു. ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്‍ബോക്സ്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ നീളും G310 ബൈക്കുകളുടെ വിശേഷങ്ങള്‍.നിലവില്‍ 2.99 ലക്ഷം രൂപയാണ് G310 R -ന് ഷോറൂം വില. G310 GS വില്‍പ്പനയ്ക്ക് വരുന്നത് 3.49 ലക്ഷം രൂപയ്ക്കും.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു