Wednesday, January 23rd, 2019

പുതിയ ബിഎംഡബ്ല്യു G310 RR

നവംബറില്‍ നടക്കാനിരിക്കുന്ന 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബിഎംഡബ്ല്യു G310 RR ഔദ്യോഗികമായി അവതരിപ്പിക്കും

Published On:Sep 12, 2018 | 9:10 am

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ ബൈക്ക് ബിഎംഡബ്ല്യു G310 R. ടിവിഎസുമായി ചേര്‍ന്നാണ് നെയ്ക്കഡ് ബൈക്ക് G310 R നെയും അഡ്വഞ്ചര്‍ ബൈക്ക് G310 GS നെയും കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നത്. ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് മോഡല്‍ അപാച്ചെ RR310 ഒരുങ്ങുന്നതും ഇതേ ബിഎംഡബ്ല്യു ബൈക്കുകളുടെ അടിത്തറയില്‍ നിന്നാണ്. ബിഎംഡബ്ല്യു G310 R ന്റെ ഫെയേര്‍ഡ് പതിപ്പായി അപാച്ചെ RR310 നെ വിശേഷിപ്പിക്കാം. G310 നിരയില്‍ സ്വന്തം ഫെയേര്‍ഡ് പതിപ്പ് വേണമെന്ന ആഗ്രഹം ബിഎംഡബ്ല്യു മോട്ടോറാഡിനുണ്ട്. ജപ്പാനില്‍ നടന്നു കൊണ്ടിരിക്കുന്ന ബിഎംഡബ്ല്യു മോട്ടോറാഡ് ഡെയ്സില്‍ പുതിയ G310 RR മോഡലിനെ കമ്പനി അവതരിപ്പിച്ചതിന് പിന്നിലെ കാരണവുമിതുതന്നെ.
സീറ്റിന് താഴെയാണ് എക്സ്ഹോസ്റ്റിന്റെ സ്ഥാനം. ബൈക്കില്‍ പിന്‍സീറ്റില്ല. രൂപഭാവത്തില്‍ G310 R നെക്കാളും സ്പോര്‍ടിയാണ് G310 RR. ബിഎംഡബ്ല്യൂ മോട്ടോറാഡ് വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളാണ് ബൈക്കില്‍ ഏറിയപങ്കും. നവംബറില്‍ നടക്കാനിരിക്കുന്ന 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബിഎംഡബ്ല്യു G310 RR ഔദ്യോഗികമായി അവതരിപ്പിക്കും. 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ G310 RR ലും. എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഗോള്‍ഡന്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറും സസ്പെന്‍ഷന്‍ നിറവേറ്റും.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍