Friday, September 21st, 2018

ബിഎംഡബ്ല്യൂ G310 R, G310 GS ബൈക്കുകള്‍ ജൂലായ് 18 ന് എത്തും

മോഡലുകളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല

Published On:Jun 28, 2018 | 9:34 am

ബിഎംഡബ്ല്യൂ G310 R, G310 GS ബൈക്കുകള്‍ ജൂലായ് 18 ന് വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മോഡലുകളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ബൈക്കുകളുടെ പ്രീ ബുക്കിംഗ് ജൂണ്‍ മുതല്‍ കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബുക്കിംഗ് തുക അമ്പതിനായിരം രൂപയാണ്. പുതിയ മോഡലുകളെ ബിഎംഡബ്ല്യൂ മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.
ബിഎംഡബ്ല്യൂവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച 313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇരു മോഡലുകളിലും ഉള്ളത്. ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torqum പരമാവധി സൃഷ്ടിക്കാനാവും. ആറുസ്പീഡാണ് ഗിയര്‍ബോക്‌സ്. 144 കിലോമീറ്ററാണ് ഇരുബൈക്കുകളുടേയും പരമാവധി വേഗത. ബ്ലാക്ക്, വൈറ്റ്, മെറ്റാലിക് ബ്ലൂ, വൈറ്റ് ബേസ് നിറങ്ങളില്‍ ബിഎംഡബ്ല്യൂ G310 R, G310 GS ബൈക്കുകള്‍ എത്തുക. 2018 ഓട്ടോ എക്‌സ്‌പോയിലാണ് G310 R, G310 GS ബൈക്കുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആദ്യം കാഴ്ചവെച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി