Thursday, July 18th, 2019

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

1േ5.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില

Published On:May 15, 2019 | 11:08 am

F850 GS അഡ്വഞ്ചറുമായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ അഡ്വഞ്ചര്‍ മോഡലിന് 15.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. രാജ്യമെങ്ങുമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ പുതിയ മോഡലിന്റെ ബുക്കിങ് തുടങ്ങി. സ്റ്റാന്‍ഡേര്‍ഡ് F850 GS -നെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കമെങ്കിലും അഡ്വഞ്ചര്‍ പതിപ്പിന്റെ ഡിസൈനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കാണാം. 2018 മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഈ മോഡല്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചിരുന്നത്.
23 ലിറ്ററാണ് അഡ്വഞ്ചര്‍ പതിപ്പിന്റെ ഇന്ധനശേഷി. എഞ്ചിന്‍ 8,000 rpm -ല്‍ 90 bhp കരുത്തും 6,250 rpm -ല്‍ 86 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. ബൈക്കിലെ മുന്‍ സ്പോക്ക് വീലിന് 21 ഇഞ്ചും, പിന്‍ വീലിന് വലുപ്പം 17 ഇഞ്ചുമാണ്. ഇരട്ട ചാനല്‍ എബിഎസ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ഡയനാമിക് ESA, ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റ്, രണ്ടു റൈഡിങ് മോഡുകള്‍, 6.5 ഇഞ്ച് TFT ഡിസ്പ്ലേ എന്നിവ ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ എഡിഷന്‍ സവിശേഷതകളാണ്‌

LIVE NEWS - ONLINE

  • 1
    16 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    17 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    1 hour ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    1 hour ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    1 hour ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി