Thursday, April 25th, 2019

ബ്ലൂവെയില്‍ ഗെയിം കുട്ടികളെ മരണത്തിലേക്ക് തള്ളി വിടുന്നു

  മുംബൈ: ബ്ലൂ വെയില്‍ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് സൂചന. റഷ്യയില്‍ നിന്ന് പുറത്തു വന്ന ബ്ലൂ വെയില്‍ ഗെയിം കളിച്ച് വിവിധ രാജ്യങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ ഗെയിം കുപ്രസിദ്ധമായത്. എന്നാല്‍ പലരുടെയും മൊഴിയെടുത്തിട്ടും ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല. ഗെയിം കളിച്ചതിന് ശേഷമാണ് മരണമെന്നതാണ് കുരുക്കുന്നത്. മുംബൈയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ നിന്നും … Continue reading "ബ്ലൂവെയില്‍ ഗെയിം കുട്ടികളെ മരണത്തിലേക്ക് തള്ളി വിടുന്നു"

Published On:Aug 1, 2017 | 9:45 am

 

മുംബൈ: ബ്ലൂ വെയില്‍ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് സൂചന. റഷ്യയില്‍ നിന്ന് പുറത്തു വന്ന ബ്ലൂ വെയില്‍ ഗെയിം കളിച്ച് വിവിധ രാജ്യങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ ഗെയിം കുപ്രസിദ്ധമായത്.
എന്നാല്‍ പലരുടെയും മൊഴിയെടുത്തിട്ടും ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല. ഗെയിം കളിച്ചതിന് ശേഷമാണ് മരണമെന്നതാണ് കുരുക്കുന്നത്. മുംബൈയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നുമാണ് പോലീസിന് സൂചന ലഭിച്ചത്. ശരീരത്തില്‍ മുറിവു വരുത്തി അതിന്റെ വീഡിയോ അപ് ചെയ്താണ് ഗെയിം തുടങ്ങുന്നത്. ലോകത്തില്‍ ഇതുവരെ 200 പേര്‍ ആത്മഹത്യ ചെയ്തു.
വിവിധ സ്‌റ്റേജുകളുള്ള ഗെയിമിന്റെ ഓരോ സ്‌റ്റേജുകളും കളിക്കുന്നവരുടെ ധൈര്യത്തെയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്നവയാണ്. ഒറ്റക്ക് പ്രേത സിനിമ കാണുക, സെമിത്തേരികള്‍ സന്ദര്‍ശിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഗെയിം ആവശ്യപ്പെടുന്നത്. കളിക്കുന്നവര്‍ ഇത് ചെയ്യുന്നുവെന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. അവസാന സ്‌റ്റേജിലെത്തുമ്പോള്‍ മിക്കവരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത് ഗെയിമിന്റെ പൈശാചികത വ്യക്തമാക്കുന്നു. മരണങ്ങള്‍ കൂടിയതോടെ പല രാജ്യങ്ങളും ഇത് നിരോധിച്ചു.

 

LIVE NEWS - ONLINE

  • 1
    8 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    8 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു