Wednesday, September 19th, 2018

ബ്ലൂ വെയില്‍ ഗെയിം: ആത്മഹത്യക്ക് തുനിഞ്ഞ വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി

അമ്പതാമത്തെ ലെവല്‍ പൂര്‍ത്തീകരിക്കാനായി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടാനൊരുങ്ങവെയാണ് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

Published On:Aug 11, 2017 | 11:41 am

ഭോപ്പാല്‍: കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂ വെയില്‍ ഗെയിമിന്റ ഇരയാകുമായിരുന്ന വിദ്യാര്‍ത്ഥിയെ തക്കസമയത്ത് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ചമേലിദേവി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ബ്ലൂ വെയില്‍ ഗെയിം പിന്തുടരുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അമ്പതാമത്തെ ലെവല്‍ പൂര്‍ത്തീകരിക്കാനായി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടാനൊരുങ്ങവെയാണ് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. വിദ്യാര്‍ത്ഥി മൂന്നാം നിലയിലെ ജനാലക്കുള്ളിലൂടെ പുറത്തേക്ക് കടക്കാനൊരുങ്ങുന്നതും രണ്ടു സഹപാഠികള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും കായികാധ്യാപകനായ ഫറൂഖിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
പിതാവിന്റെ മൊബൈല്‍ ഫോണിലാണ് വിദ്യാര്‍ത്ഥി ബ്ലൂ വെയില്‍ ഗെയിം കളിച്ചതെന്നാണ് സൂചന. രക്ഷിതാക്കള്‍ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് കരുതുന്നത്. ഗെയിം പൂര്‍ത്തിയാക്കിയാല്‍ രണ്ടു കോടി രൂപ പ്രതിഫലം ലഭിക്കുമെന്നാണത്രെ കുട്ടിയെ വിശ്വസിപ്പിച്ചത്. അതേസമയം, കുട്ടി കളിച്ചത് ബ്ലൂ വെയില്‍ ഗെയിം തന്നെയാണോ എന്ന കാര്യം പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. ഓരോ ലെവല്‍ പൂര്‍ത്തീകരിക്കുമ്പോഴും തിമിംഗലത്തിന്റെ രൂപത്തിലുള്ള മുറിവ് ശരീരത്തില്‍ ഏല്‍പ്പിക്കണമെന്നാണ് നിബന്ധന. കുട്ടിയുടെ ശരീരത്തില്‍ ഇത്തരം മുറിവുകള്‍ കാണാത്തതാണ് സംശയത്തിനിടയാക്കുന്നത്.
കഴിഞ്ഞ ദിവസം പഞ്ചാബില്‍ ഒരു കുട്ടി ബ്ലൂ വെയില്‍ ഗെയിം പിന്തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി സൂചനയുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    16 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    16 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍