Tuesday, November 20th, 2018

വിദ്യാര്‍ത്ഥികള്‍ക്ക് ശരി തെറ്റുകള്‍ തിരിച്ചറിയുവാനുള്ള മനസ്സുണ്ടാവണം

ഈ ഗെയിമിനെക്കുറിച്ച് കൂടുതലോന്നും അറിയില്ലെങ്കിലും അപകടകാരിയാണെന്ന് മനസിലായതായി ഗെപ്പി ഫെയിമും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ചേതന്‍ ജയലാല്‍. നിങ്ങളെ പോലെ തന്നെ ദൃശ്യ-പത്രമാധ്യമങ്ങളില്‍ നിന്നുള്ള കേട്ടറിവുകള്‍ മാത്രം. എങ്കിലും ഒരു കാര്യം വ്യക്തമാണ്. മാനസികമായി തളര്‍ത്താതെ തന്നെ ഇല്ലാതാക്കുന്ന ഒരു വിനോദമാണിത്. സമൂഹത്തില്‍ പലതരം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. എനിക്ക് ഇതിനോടൊന്നും ഒരെതിര്‍പ്പും ഇല്ല. മാറി വരുന്ന ട്രെന്‍ഡുകള്‍ എന്നത് മാത്രം. എന്നാല്‍ ഇന്നത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും പലപ്പോഴും ഇവയെ മറ്റൊരു രീതിയില്‍ … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് ശരി തെറ്റുകള്‍ തിരിച്ചറിയുവാനുള്ള മനസ്സുണ്ടാവണം"

Published On:Aug 30, 2017 | 3:26 pm

ഈ ഗെയിമിനെക്കുറിച്ച് കൂടുതലോന്നും അറിയില്ലെങ്കിലും അപകടകാരിയാണെന്ന് മനസിലായതായി ഗെപ്പി ഫെയിമും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ചേതന്‍ ജയലാല്‍. നിങ്ങളെ പോലെ തന്നെ ദൃശ്യ-പത്രമാധ്യമങ്ങളില്‍ നിന്നുള്ള കേട്ടറിവുകള്‍ മാത്രം. എങ്കിലും ഒരു കാര്യം വ്യക്തമാണ്. മാനസികമായി തളര്‍ത്താതെ തന്നെ ഇല്ലാതാക്കുന്ന ഒരു വിനോദമാണിത്. സമൂഹത്തില്‍ പലതരം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. എനിക്ക് ഇതിനോടൊന്നും ഒരെതിര്‍പ്പും ഇല്ല. മാറി വരുന്ന ട്രെന്‍ഡുകള്‍ എന്നത് മാത്രം. എന്നാല്‍ ഇന്നത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും പലപ്പോഴും ഇവയെ മറ്റൊരു രീതിയില്‍ ഉപയോഗിക്കുന്നുവെന്നതാണ് വാസ്തവം. ലോകത്ത് ജന്മമെടുക്കുന്ന പുതിയ ടെക്‌നോളജികളെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ഇവരൊക്കെ തയാറായേ പറ്റൂ.
നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റുള്ളവയെ തള്ളിക്കളയുക തന്നെ വേണം. ജീവിത വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തില്‍ കാണുന്ന ചില ചോരതിളപ്പുകള്‍ പലപ്പോഴായി നമ്മെ അപകടത്തില്‍ക്കൊണ്ടെത്തിച്ചേക്കാം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പറയാനുള്ളത് കൂടപ്പിറപ്പുകളുടെ നന്മ ലക്ഷ്യം വെച്ച് മാത്രമാണ്. എങ്കില്‍ പോലും മക്കള്‍ക്ക് നല്‍കുന്ന സ്‌നേഹ വാത്സല്യങ്ങള്‍ക്ക് ചില ശ്രദ്ധക്കുറവ് വരുമ്പോള്‍ രൂപമെടുക്കുന്നത് വലിയ വിടവുകളാണെന്നുള്ളത് മാതാപിതാക്കള്‍ മറക്കരുത്. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും നല്‍കി നാല് ചുവരുകളില്‍ വിദ്യാര്‍ത്ഥികളെ ഒതുക്കി ജോലിക്ക് പോകുന്നവര്‍ക്ക് കൂടിയുള്ള തിരിച്ചറിവ് കൂടിയാകണം ഇത്തരം ഗെയിമുകളും മറ്റും. എന്നും സ്‌നേഹം മാത്രം ആഗ്രഹിക്കുന്ന അവര്‍ക്ക് അത് കിട്ടാതെ വരുമ്പോള്‍ ചിലപ്പോഴെങ്കിലും വഴിതെറ്റി പോയേക്കാം. അത് അവരുടെ തെറ്റല്ല. ഇതിനെല്ലാം അപ്പുറം നമ്മുടെ ലോകമാണ് ശരിയെന്ന് ധരിക്കുന്ന വിദ്യാര്‍ത്ഥി യുവ സമൂഹം തെറ്റുകള്‍ തിരിച്ചറിയാതെ മുന്നോട്ട് പോകുമ്പോള്‍ തങ്ങള്‍ക്ക് വരാനിരിക്കുന്ന ഭവിഷ്യത്തുകള്‍ എത്ര വലുതാണെന്ന് അവര്‍ അറിയുന്നില്ല. ഒന്നിനെയും അമിതമായി വിശ്വസിക്കാതിരിക്കുക, ജീവിതം എന്നത് ആഡംബരമല്ല, മറിച്ച് ചില സത്യസന്ധമായ മുന്നോട്ടുള്ള വഴികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞേ മതിയാകൂവെന്നും ചേതന്‍ വ്യക്തമാക്കി. അനൂപ് ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സുഖമാണോ ദാവിദേ’ എന്ന ചിത്രത്തില്‍ നായകനോളം പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്ന ചേതന്‍ സിനിമ പുറത്തിങ്ങാന്‍ പോകുന്നതിന്റെ ത്രില്ലിലാണ്.

 

LIVE NEWS - ONLINE

 • 1
  31 mins ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 2
  2 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 3
  4 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 4
  4 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 5
  5 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 6
  5 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 7
  5 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 8
  6 hours ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 9
  7 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല