Wednesday, February 20th, 2019

ആളെ കൊല്ലും നീലതിമിംഗലം

ഇതുവരെ ലോകത്താകമാനം ബ്ലുവെയ്ല്‍ ഗെയിം കളിച്ച് കൊല്ലപ്പെട്ടത് 200 ലധികം പേരാണ്.

Published On:Aug 24, 2017 | 11:36 am

കണ്ണൂര്‍: ബ്ലൂവെയ്ല്‍ എന്ന നീല തിമിംഗലം യുവാക്കളെ പിടിമുറുക്കിയിട്ട് മാസങ്ങളായി. റഷ്യയിലെ ഫിലിപ് വുഡിക്കിന്‍ എന്ന 21 വയസ്സുകാരന്റെ മനസ്സിലുദിച്ച ആശയമാണ് ലോകത്തിന്റെ ഭാവി വാഗ്ദാനങ്ങളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത്. ഇതുവരെ ലോകത്താകമാനം ബ്ലുവെയ്ല്‍ ഗെയിം കളിച്ച് കൊല്ലപ്പെട്ടത് 200 ലധികം പേരാണ്. 50 രാജ്യങ്ങള്‍ ഈ ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും അതിന് മുമ്പ് തന്നെ ഇത് കുരുന്നുകളില്‍ പിടിമുറുക്കി കഴിഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ റഷ്യയില്‍ മാത്രമായി 150 ലധികം കുട്ടികള്‍ ഗെയിം കളിച്ച് ആത്മഹത്യചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പത്തായിരത്തിലധികം കുട്ടികള്‍ ഈ ഗെയിം കളിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഇരകള്‍ കേരളത്തിലും ഉണ്ടായിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍. എന്താണ് ബ്ലുവെയ്ല്‍ ഗെയിം അല്ലെങ്കില്‍ ബ്ലുവെയ്ല്‍ ചാലഞ്ച്? ബ്ലുവെയ്ല്‍ ഗെയിം ഒരു ഇന്റര്‍നെറ്റ് ഗെയിം ആണ്. 50 ദിവസത്തിലേക്ക് നീളുന്ന അഡ്മിന്റെ 50 ചാലഞ്ചുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതാണ് ഗെയിം. അന്ത്യം ആത്മഹത്യയിലേക്ക്. നീല തിമിംഗലം കുരുന്നുകളുടെ ജീവനെടുക്കുന്ന അപകടകരമായ സാഹചര്യത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് സമൂഹം കണ്‍തുറക്കേണ്ടിയിരിക്കുന്നു. മക്കള്‍ ആവശ്യപ്പെടുന്നതെന്തും മടികൂടാതെ വാങ്ങിക്കൊടുത്ത് മക്കളോടുള്ള സ്‌നേഹം കാണിക്കുന്ന മാതാപിതാക്കള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങള്‍ മക്കളോട് കാണിക്കുന്ന ഈ അമിത സ്‌നേഹം ചിലപ്പോള്‍ അവരെ മരണത്തിലേക്ക് തന്നെ നയിച്ചേക്കാം. മക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പരിധിയില്ലാതായതോടെ അവരുടെ മേല്‍ ഒരു കണ്ണ് വേണമെന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. നാടൊട്ടുക്കും ബ്ലുവെയ്ല്‍ ഗെയിമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ വ്യത്യസ്തമേഖലകളിലെ പ്രമുഖര്‍ ഇതിനോട് പ്രതികരിക്കുന്നു.

പ്രതികരണങ്ങള്‍ നാളെ മുതല്‍ …

 

LIVE NEWS - ONLINE

 • 1
  1 hour ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു