Thursday, November 15th, 2018

ബ്ലൂ കാര്‍ഡ് പദ്ധതി മലയാളികള്‍ക്ക് ഗുണകരമാവും

    സ്റ്റോക്ക്‌ഹോം: യൂറോപ്യന്‍ യൂണിയന്റെ ബ്ലൂ കാര്‍ഡ് വര്‍ക്ക്‌പെര്‍മിറ്റ് പദ്ധതി സ്വീഡനും നടപ്പാക്കി. ഇതോടെ ഈ കാര്‍ഡില്‍ യൂറോപ്പിലെത്തി രണ്ടുവര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക വര്‍ക്ക്‌പെര്‍മിറ്റുള്ളവര്‍ക്ക് സ്വീഡനിലും കുടിയേറാം. ഇതോടെ സ്വീഡനും മലയാളികളുടെ പുതിയ മേച്ചില്‍പ്പുറമാവുകയാണ്. നിലവിലെ സാഹചര്യത്തില്‍ ജര്‍മനി പോലുള്ള ബഌകാര്‍ഡുള്ള രാജ്യങ്ങളില്‍ തൊഴില്‍ വിദഗ്ധര്‍ എത്തുന്നുണ്ട്. യുഎസിലെ ഗ്രീന്‍ കാര്‍ഡ് പെര്‍മനന്റ് റെസിഡന്റ് വിസയുടേതിന് സമാനമായ പേരാണെങ്കിലും ഇതില്‍ നിന്നു വ്യത്യസ്തമാണ് ബ്ലൂ കാര്‍ഡ്. പെര്‍മനന്റ് ഇമിഗ്രേഷന്‍ വിസയല്ല എന്നതു തന്നെ പ്രധാന വ്യത്യാസം. … Continue reading "ബ്ലൂ കാര്‍ഡ് പദ്ധതി മലയാളികള്‍ക്ക് ഗുണകരമാവും"

Published On:Sep 9, 2013 | 5:37 pm

Jump

 

 
സ്റ്റോക്ക്‌ഹോം: യൂറോപ്യന്‍ യൂണിയന്റെ ബ്ലൂ കാര്‍ഡ് വര്‍ക്ക്‌പെര്‍മിറ്റ് പദ്ധതി സ്വീഡനും നടപ്പാക്കി. ഇതോടെ ഈ കാര്‍ഡില്‍ യൂറോപ്പിലെത്തി രണ്ടുവര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക വര്‍ക്ക്‌പെര്‍മിറ്റുള്ളവര്‍ക്ക് സ്വീഡനിലും കുടിയേറാം. ഇതോടെ സ്വീഡനും മലയാളികളുടെ പുതിയ മേച്ചില്‍പ്പുറമാവുകയാണ്. നിലവിലെ സാഹചര്യത്തില്‍ ജര്‍മനി പോലുള്ള ബഌകാര്‍ഡുള്ള രാജ്യങ്ങളില്‍ തൊഴില്‍ വിദഗ്ധര്‍ എത്തുന്നുണ്ട്.
യുഎസിലെ ഗ്രീന്‍ കാര്‍ഡ് പെര്‍മനന്റ് റെസിഡന്റ് വിസയുടേതിന് സമാനമായ പേരാണെങ്കിലും ഇതില്‍ നിന്നു വ്യത്യസ്തമാണ് ബ്ലൂ കാര്‍ഡ്. പെര്‍മനന്റ് ഇമിഗ്രേഷന്‍ വിസയല്ല എന്നതു തന്നെ പ്രധാന വ്യത്യാസം. എന്നാല്‍ ഈ പദ്ധതി അനുവദിച്ചിട്ടുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ കുടിയേറാനും ജോലി ചെയ്യാനും ബ്ലൂ കാര്‍ഡുകാര്‍ക്ക് അനുവാദമുണ്ട്്. യൂറോപ്പിനു പുറത്തുനിന്നും ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റത്തിനും തൊഴിലിനും വേണ്ടി തയാറാക്കിയതാണ് ബ്ലൂ കാര്‍ഡ് പദ്ധതി. രണ്ട് വര്‍ഷമാണ് കാര്‍ഡിന്റെ കാലപരിധി. സമയപരിധി കഴിഞ്ഞ് പുതുക്കിയെടുക്കാനും അര്‍ഹതയുണ്ട്.
ബഌകാര്‍ഡ് സംവിധാനം യൂറോപ്യന്‍ യൂണിയന്റെ പൊതുവായ തൊഴില്‍ കുടിയേറ്റത്തിനുള്ള മാര്‍ഗമാണെങ്കിലും ഓരോ രാജ്യത്തിനും അവരുടേതായ വ്യത്യസ്ഥ സാഹചര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയമങ്ങള്‍ നടപ്പിലാക്കാന്‍ അവകാശമുണ്ട്. എന്നാല്‍ യൂണിയന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്. ബഌകാര്‍ഡില്‍ പറയുന്നതുപോലെ സ്വന്തം രാജ്യത്തിലെ പൗരന്‍മാര്‍ക്ക് തുല്യമായ വേതനം നല്‍കുക, യൂറോപ്യന്‍ യുണിയനില്‍പ്പെട്ട (ഷെംഗന്‍ ഏരിയ) രാജ്യങ്ങളില്‍ സ്വതന്ത്രസഞ്ചാരത്തിനുള്ള അനുമതി, കുടിയേറുന്നവരുടെ കുടുംബങ്ങളെ കൊണ്ടുവരാനുള്ള വിസ അനുവദി്ക്കുക, പെര്‍മനെന്റ് റെഡിഡന്‍സിക്കുള്ള ചോയ്‌സ് ആയി ബ്ലൂ കാര്‍ഡിനെ അംഗീകരിക്കുക തുടങ്ങിയാണ് അടിസ്ഥാന നിബന്ധനകള്‍.
എന്നാല്‍ ബഌകാര്‍ഡിലൂടെ കുടിയേറുന്ന രാജ്യത്തെ തൊഴില്‍ ഇതിനിടെ നഷ്ടപ്പെട്ടാല്‍ കാര്‍ഡിന്റെ കാലാവധിയും അവസാനിക്കും. പതിനെട്ട് മാസത്തെ ബ്ലൂകാര്‍ഡ് പെര്‍മിറ്റുള്ളവര്‍ക്ക് സ്വീഡിഷ് വിസയില്ലാതെ തൊഴില്‍ തേടി സ്വീഡനില്‍ പ്രവേശിക്കാം. മറ്റ് രാജ്യങ്ങളിലെ ബ്ലൂകാര്‍ഡുമായി സ്വീഡനില്‍ പ്രവേശിക്കുന്നവര്‍ ഒരു മാസത്തിനകം സ്വീഡിഷ് ബ്ലൂകാര്‍ഡിന് അപേക്ഷിച്ചിരിക്കണം.

LIVE NEWS - ONLINE

 • 1
  3 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  4 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  5 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  7 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  9 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  10 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  12 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  12 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  12 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി