Tuesday, April 23rd, 2019

ബ്ലൗസും സാരിയും വീണ്ടും ട്രെന്റാവുന്നു

      മനം മയക്കുന്ന റെഡിമെയ്ഡ് ബ്ലൗസുകളും വ്യത്യസ്ത ബോര്‍ഡറുകളുള്ള സാരികളും ട്രെന്റാവുന്നു. റെഡിമെയ്ഡ് ബ്ലൗസുകള്‍ വാങ്ങുന്നതിന് പകരം ഇഷ്ടമുള്ളവ തയ്പ്പിക്കുന്നതും ട്രെന്റിന്റെ ഭാഗമായി മാറിയിരിക്കുന്നു. അങ്ങിനെയാവുമ്പോള്‍ മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കിയെടുക്കാം. 300 രൂപ മുതല്‍ ഷിഫോണ്‍, ക്രേപ്, ജോര്‍ജറ്റ് മെറ്റീരിയലുകളിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിലുള്ള ബ്ലൗസ് പീസുകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. അതിനാല്‍ ചുരിദാര്‍ തുണിത്തരങ്ങളില്‍ നിന്നോ ദുപ്പട്ടയില്‍ നിന്നോ ബ്ലൗസ്പീസുകള്‍ തെരഞ്ഞെടുക്കാം. സാരിയുടെ ബോര്‍ഡറിലും ഇതേ … Continue reading "ബ്ലൗസും സാരിയും വീണ്ടും ട്രെന്റാവുന്നു"

Published On:Jan 23, 2017 | 11:12 am

Saree and Blouse New Trend Full

 

 

 
മനം മയക്കുന്ന റെഡിമെയ്ഡ് ബ്ലൗസുകളും വ്യത്യസ്ത ബോര്‍ഡറുകളുള്ള സാരികളും ട്രെന്റാവുന്നു. റെഡിമെയ്ഡ് ബ്ലൗസുകള്‍ വാങ്ങുന്നതിന് പകരം ഇഷ്ടമുള്ളവ തയ്പ്പിക്കുന്നതും ട്രെന്റിന്റെ ഭാഗമായി മാറിയിരിക്കുന്നു. അങ്ങിനെയാവുമ്പോള്‍ മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കിയെടുക്കാം.
300 രൂപ മുതല്‍ ഷിഫോണ്‍, ക്രേപ്, ജോര്‍ജറ്റ് മെറ്റീരിയലുകളിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിലുള്ള ബ്ലൗസ് പീസുകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. അതിനാല്‍ ചുരിദാര്‍ തുണിത്തരങ്ങളില്‍ നിന്നോ ദുപ്പട്ടയില്‍ നിന്നോ ബ്ലൗസ്പീസുകള്‍ തെരഞ്ഞെടുക്കാം. സാരിയുടെ ബോര്‍ഡറിലും ഇതേ തുണി വച്ചുപിടിപ്പിക്കാം.
റണ്ണിംഗ് മെറ്റീരിയലുകള്‍ ആകുമ്പോള്‍ വളരെ വ്യത്യസ്തങ്ങളായ ഡിസൈനുകളില്‍ ലഭിക്കും. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണിത്തരംകൊണ്ടും വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കാം.
ഇഷ്ടമുള്ള സാരികള്‍ക്കു വേണ്ടി സാരികളുടെ വിഭാഗത്തില്‍ത്തന്നെ തെരയണമെന്നില്ല. സാരിയുടെ അളവില്‍ ദുപ്പട്ട തുണി മുറിച്ചെടുത്താലും മതി. തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമ്മുടേതായ ഒരു കലാവാസന ഉപയോഗിക്കണമെന്നു മാത്രം. ആര്‍ട്ടിസ്റ്റിക് സെന്‍സുള്ള സുഹൃത്തുക്കളുടെ സഹായവും തേടാവുന്നതാണ്. വളരെ കോണ്‍ട്രാസ്റ്റായ സാരിയും ബ്ലൗസും നമുക്കു സ്വയം നിര്‍മിക്കാന്‍ സാധിക്കും എന്നതും മറ്റരു പ്രത്യേകതയാണ്.
തുണിക്കടകളില്‍ നിന്ന് ഇവ ഒരുമിച്ചു വാങ്ങാന്‍ ആയിരങ്ങള്‍ മുടക്കേണ്ടി വരും. കാരണം പിന്നില്‍ കെട്ടുള്ള ലേറ്റസ്റ്റ് മോഡല്‍ ഡിസൈനര്‍ റെഡിമെയ്ഡ് ബ്ലൗസുകള്‍ക്കു മാത്രം 800 രൂപ വില വരും. അപ്പോള്‍ ഇത്തരം ഭംഗിയേറിയ സാരികളും സ്‌റ്റേറ്റ്‌മെന്റ് ബ്ലൗസുകളും അധികം പണം മുടക്കാതെ സ്വന്തമായിത്തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് നല്ലത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍