Thursday, May 24th, 2018

ജില്ലാ ആശുപത്രിയിലെ ‘ബ്ലഡ് വീല്‍’ വാഹനം കട്ടപ്പുറത്ത് കയറ്റാന്‍ നീക്കം

കണ്ണൂര്‍: രാത്രികാലങ്ങളില്‍ ചികിത്സക്കായി രക്തം ആവശ്യമുള്ളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെത്തി രക്തം സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനം ജില്ലാ ആശുപത്രിയില്‍ താളം തെറ്റുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇത്തരമൊരു സംരംഭം ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചത്. ദേശീയ ആരോഗ്യമിഷന്റെ കീഴില്‍ ആരംഭിച്ച പദ്ധതിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം ജില്ലാ ആശുപത്രിക്ക് അനുവദിച്ചിരുന്നു. ആശുപത്രിയിലെ രക്തബാങ്കിനോടനുബന്ധിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. വൈകീട്ട് 4മണിമുതല്‍ കാലത്ത് 8 മണിവരെയായിരിക്കണം ഈ വാഹനത്തിന്റെ ഓട്ടം. അതിനായി പ്രത്യേകം ലാബ് ടെക്്‌നീഷ്യന്‍, ഡ്രൈവര്‍ എന്നിവരെയും നിയമിച്ചുകൊണ്ട് … Continue reading "ജില്ലാ ആശുപത്രിയിലെ ‘ബ്ലഡ് വീല്‍’ വാഹനം കട്ടപ്പുറത്ത് കയറ്റാന്‍ നീക്കം"

Published On:Feb 1, 2018 | 11:38 am

കണ്ണൂര്‍: രാത്രികാലങ്ങളില്‍ ചികിത്സക്കായി രക്തം ആവശ്യമുള്ളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെത്തി രക്തം സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനം ജില്ലാ ആശുപത്രിയില്‍ താളം തെറ്റുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇത്തരമൊരു സംരംഭം ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചത്. ദേശീയ ആരോഗ്യമിഷന്റെ കീഴില്‍ ആരംഭിച്ച പദ്ധതിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം ജില്ലാ ആശുപത്രിക്ക് അനുവദിച്ചിരുന്നു. ആശുപത്രിയിലെ രക്തബാങ്കിനോടനുബന്ധിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. വൈകീട്ട് 4മണിമുതല്‍ കാലത്ത് 8 മണിവരെയായിരിക്കണം ഈ വാഹനത്തിന്റെ ഓട്ടം. അതിനായി പ്രത്യേകം ലാബ് ടെക്്‌നീഷ്യന്‍, ഡ്രൈവര്‍ എന്നിവരെയും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിരുന്നു.
2016 ജനുവരി മാസം വാഹനം ആശുപത്രിയിലെത്തിയെങ്കിലും ജൂലായ് മാസം മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. അത്യാധുനിക സംവിധാനം വേണ്ടിയിരുന്ന വാഹനത്തില്‍ ഏതാനും ചെറിയ മെഷീനുകളുടെ കുറവുകളുണ്ടായിരുന്നു. അതിന്റെ പോരായ്മകള്‍ പെട്ടെന്ന് പരിഹരിക്കാനും ധാരണയായിരുന്നുവെങ്കിലും പൂര്‍ണതയിലെത്തിയിട്ടില്ല. എങ്കിലും വാഹനത്തിന്റെ ഓട്ടം തടസ്സപ്പെട്ടിരുന്നില്ല. എന്നാലിപ്പോള്‍ കുറച്ചുനാളായി ഈ ‘രക്തബേങ്ക്’ വാഹനത്തെ ‘കട്ടപ്പുറത്ത്’ കിടത്താനുള്ള നീക്കം നടക്കുന്നതായാണ് അറിയുന്നത്. രാത്രി ഓട്ടം വേണ്ടെന്നാണത്രെ അധികൃതരുടെ നിലപാട്. ആശുപത്രിയിലെ മറ്റ് വാഹനങ്ങളിലെ െ്രെഡവര്‍മാരുടെ കുറവ് ഉണ്ടായത് പരിഹരിക്കാന്‍ ഈ ബ്ലഡ് വീല്‍ വാഹനത്തിന്റെ െ്രെഡവറെ അങ്ങോട്ട് മാറ്റാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ബ്ലഡ് വീല്‍ വാഹനം പിന്നീട് നിരത്തിലിറങ്ങില്ല. സമീപകാല ചരിത്രത്തില്‍ ആശുപത്രിയിലെ പല വാഹനങ്ങളുടെയും അവസ്ഥ അതാണ്. പാവപ്പെട്ട രോഗികള്‍ക്ക് അടിയന്തര സഹായമെന്ന നിലയില്‍ രാത്രികാലങ്ങളില്‍ ഓടിയെത്തേണ്ട രക്തബാങ്ക് വണ്ടിയെ ഒതുക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്ന് ജീവനക്കാര്‍ക്കിടയില്‍ നിന്നുതന്നെ പ്രതികരണമുടലെടുത്തിട്ടുണ്ട്.
അതിനിടെ കെ സുധാകരന്‍ എം പിയായിരുന്ന കാലത്ത് ജില്ലാ ആശുപത്രിക്കായി അനുവദിച്ച ഐ സി യൂനിറ്റോടുകൂടിയ ആംബുലന്‍സിന്റെ കാര്യം ഇപ്പോള്‍ പരമദയനീയമാണ്. ഐ സി യൂനിറ്റോടുകൂടിയ വാഹനമെന്ന് പറഞ്ഞ് രോഗികളില്‍ നിന്ന് കിലോമീറ്ററിന് 40 രൂപയാണ് സര്‍വ്വീസ് ചാര്‍ജ് വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളും ഏകദേശം ഇത്രയും സംഖ്യ ഈടാക്കുന്നുണ്ട്്. എന്നാല്‍ രസം അതല്ല, ഐ സിയുടെ പേര്‍ പറഞ്ഞ് ഓടുന്ന വണ്ടികളില്‍ ഉള്ളത് കേവലം ഒരു ഓക്‌സിജന്‍ സിലിണ്ടറും എയര്‍കണ്ടീഷനും മാത്രമാണ്. ഇതിനാണ് മിനി ഐ സിയുടെ ചാര്‍ജ് ഈടാക്കുന്നത്. മാസങ്ങളായി ഐ സിയുടെ പ്രവര്‍ത്തനം നശിച്ചിട്ടെങ്കിലും അതിന്റെ തകരാര്‍ പരിഹരിക്കാതെയാണ് രോഗികളെ കൊള്ളയടിക്കുന്നതെന്നും ആരോപണമുണ്ട്. ഏതെങ്കിലും കാരണവശാല്‍ ആംബുലന്‍സ് വര്‍ക്ക് ഷോപ്പില്‍ കയറേണ്ടിവന്നാല്‍ പിന്നീട് അത് കട്ടപ്പുറത്ത് തന്നെ കിടക്കാനാണ് സാധ്യതയെന്നും ജീവനക്കാര്‍ പറയുന്നു.

LIVE NEWS - ONLINE

 • 1
  32 mins ago

  പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

 • 2
  1 hour ago

  മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

 • 3
  2 hours ago

  ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

 • 4
  2 hours ago

  ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

 • 5
  3 hours ago

  കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

 • 6
  3 hours ago

  ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

 • 7
  3 hours ago

  നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

 • 8
  4 hours ago

  ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

 • 9
  4 hours ago

  ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു