Wednesday, February 20th, 2019

രക്ത ബാങ്കുകളില്‍ പാഴാക്കി കളഞ്ഞത് 28 ലക്ഷം യൂണിറ്റ് രക്തം

      അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ രക്ത ബാങ്കുകളില്‍ പാഴാക്കി കളഞ്ഞത് 28 ലക്ഷം യൂണിറ്റ് രക്തം. ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വന്നത് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ്. ഇത് ഏകദേശം ആറ് ലക്ഷത്തോളം ലിറ്റര്‍ രക്തത്തിനടുത്ത് വരും. അപകടങ്ങളിലും മറ്റും പെട്ട് രക്തം ലഭിക്കാതെ ദിനം പ്രതി നിരവധി ആളുകള്‍ നെട്ടോട്ടമോടുന്ന സമയത്താണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വരുന്നത്. ആശുപത്രികളും രക്തബാങ്കുകളും തമ്മില്‍ കൃത്യമായ ക്രമീകരണ സംവിധാനമില്ലാത്തതാണ് ഇത്രയധികം യൂണിറ്റ് … Continue reading "രക്ത ബാങ്കുകളില്‍ പാഴാക്കി കളഞ്ഞത് 28 ലക്ഷം യൂണിറ്റ് രക്തം"

Published On:Apr 24, 2017 | 2:52 pm

Blood Donating 01990190 Full

 

 

 

അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ രക്ത ബാങ്കുകളില്‍ പാഴാക്കി കളഞ്ഞത് 28 ലക്ഷം യൂണിറ്റ് രക്തം. ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വന്നത് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ്. ഇത് ഏകദേശം ആറ് ലക്ഷത്തോളം ലിറ്റര്‍ രക്തത്തിനടുത്ത് വരും.
അപകടങ്ങളിലും മറ്റും പെട്ട് രക്തം ലഭിക്കാതെ ദിനം പ്രതി നിരവധി ആളുകള്‍ നെട്ടോട്ടമോടുന്ന സമയത്താണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വരുന്നത്. ആശുപത്രികളും രക്തബാങ്കുകളും തമ്മില്‍ കൃത്യമായ ക്രമീകരണ സംവിധാനമില്ലാത്തതാണ് ഇത്രയധികം യൂണിറ്റ് രക്തം പാഴായി പോകാന്‍ കാരണമായത്.
2016-17 വര്‍ഷത്തില്‍ മാത്രം 6.57 ലക്ഷം യൂണിറ്റ് രക്തം പാഴാക്കി കളഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം വരെ ഉപയോഗിക്കാവുന്ന രക്തത്തിലെ പ്ലാസ്മയാണ് പാഴാക്കി കളഞ്ഞതില്‍ 50 ശതമാനവും. വിവരാവകാശ നിയമ പ്രകാരം ദേശിയ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് ലഭിച്ചതാണ് ഈ വിവരങ്ങള്‍.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രക്തം പാഴാക്കുന്നത്. രക്തത്തിലെ പ്ലാസ്മയും അരുണ രക്താണുക്കളും ഉപയോഗപ്പെടുത്തുന്നില്ല. ഇന്ത്യയില്‍ വര്‍ഷത്തില്‍ ശരാശരി 3 മില്ല്യണ്‍ രക്തത്തിന്റെ കുറവ് അനുഭവപ്പെടാറുണ്ട്. പ്രസവശേഷം രക്തം നഷ്ടപ്പെട്ടുണ്ടാകുന്ന അപകട മരണം എന്നിവ കൂടുന്ന സാഹചര്യത്തിലാണ് ഉത്തരവാദിത്തവും ക്രമീകരണവും ഇല്ലാതെ ഇത്രയധികം രക്തം രാജ്യത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു