രക്തസമ്മര്‍ദരോഗികള്‍ കൂടുതലുള്ളത് ദരിദ്രരാജ്യങ്ങളില്‍

Published:August 29, 2016

Blood Pressure Full Image

 

 

 

 

രക്തസമ്മര്‍ദരോഗികള്‍ കൂടുതലുള്ളത് ദരിദ്രരാജ്യങ്ങളിലെന്ന് പഠനം. ജീവിതശൈലീരോഗങ്ങള്‍ കൂടുതലുള്ള വികസിതരാജ്യങ്ങളിലാണ് രക്തസമ്മര്‍ദം കൂടുതലെന്ന ഇതുവരെയുള്ള ധാരണ തിരുത്തുന്നതാണ് പുതിയ പഠനം. ലോകജനസംഖ്യയുടെ 30 ശതമാനത്തോളം പേര്‍ക്ക് രക്തസമ്മര്‍ദമുണ്ട്. ഇതില്‍ 75 ശതമാനവും ദരിദ്രരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലുമാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഗവേഷണം വ്യക്തമാക്കുന്നത്.
90 രാജ്യങ്ങളിലെ 9,68,000 പേരുടെ രോഗാവസ്ഥ വിശകലനംചെയ്താണ് റിപ്പോര്‍ട്ട്. നഗരവത്കരണം, ഭക്ഷണരീതി, ജീവിതശൈലി, ശാരീരികാധ്വാനത്തിന്റെയും വ്യായാമത്തിന്റെയും കുറവ് തുടങ്ങിയവയാണ് രക്തസമ്മര്‍ദരോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വംനല്‍കിയ ലൂസിയാനയിലെ ടുലന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകന്‍ ജിയാങ് ഹി പറഞ്ഞ

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.