Thursday, September 19th, 2019

ബ്ലഡ് ക്യാന്‍സര്‍; ലക്ഷണങ്ങള്‍

രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ

Published On:Sep 2, 2019 | 9:27 am

പലര്‍ക്കും സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍. രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. ബ്ലഡ് ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.
ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.
തലവേദന, ചര്‍മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും, എല്ലുകളിലും സന്ധികളിലുമുണ്ടാകുന്ന വേദന എന്നിങ്ങനെയുള്ള എല്ലാ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എല്ലായ്‌പ്പോഴും ഇത് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഒരു വിശദപരിശോധന നടത്തുക. ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കണം.

LIVE NEWS - ONLINE

  • 1
    42 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    3 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    3 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്