Saturday, July 21st, 2018

വയര്‍ വീര്‍ക്കുന്നത് നിസാരമായി കാണരുത്…

വയര്‍ വീര്‍ക്കുന്നത് പല രോഗങ്ങളുടെയും ലക്ഷണമാണ്

Published On:Dec 6, 2017 | 10:05 am

വയര്‍ വീര്‍ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് എല്ലാം വയര്‍ വീര്‍ക്കുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്. ചിലപ്പോള്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും. മാനസിക സമ്മര്‍ദ്ദം, ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീര്‍ക്കുന്നതിനും വയറിന്റെ കനം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചില്‍, ദഹന പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം കാരണമാകുന്നു. ഇത്തരത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഒരു സൂചന കൂടിയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍. ഹോര്‍മോണല്‍ ഇംബാലന്‍സ് കൊണ്ടും തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും എല്ലാ പലപ്പോഴും വയറുവീര്‍ക്കല്‍ എന്ന അവസ്ഥ ഉണ്ടാവാം. വയര്‍ വീര്‍ക്കുന്നത് പലരും അത്ര ഗൗരവകരമായി കാണാറില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. വയറു വീര്‍ക്കുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കയാണ്.
ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍ വയറു വീര്‍ക്കുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ ഇതിനോടൊപ്പം വജൈനല്‍ ബ്ലീഡിംഗ്, വജൈനല്‍ ഡിസ്ചാര്‍ജ്, ബന്ധപ്പെടുമ്പോള്‍ വേദന എന്നിവയുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കണം. കുടലിലെ ട്യൂമറിന്റെ പ്രധാനലക്ഷണമാണ് വയറു വീര്‍ക്കുന്നത്. ഭാരക്കുറവാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങളുടെ തുടക്കം. അതുകൊണ്ട് ശരീരത്തില്‍ അസാധാരണമായ ഭാരക്കുറവ് കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അണ്ഡായശയ ക്യാന്‍സര്‍ വയറു വീര്‍ക്കുന്നതിന്റെ ലക്ഷണമാണ്. സ്ഥിരമായി നില്‍ക്കുന്ന വയറു വീര്‍ക്കലും പെല്‍വിസ് ഏരിയയിലുള്ള വേദനയും എല്ലാം ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്. വൈകിയുള്ള ഗര്‍ഭധാരണം, അമിത വണ്ണം എന്നിവയെല്ലാം ഇതിലേക്ക് വഴിവെക്കാവുന്ന കാരണങ്ങളാണ്. വയറ്റിലെ ക്യാന്‍സര്‍ ഏറ്റവും അപകടകരമായ അവസ്ഥയാണ്, ഇത് കാരണവും വയറ് വീര്‍ക്കുന്നു. ദഹനമില്ലായ്മ, വയറു വീര്‍ക്കല്‍, തടി കുറയന്‍, ഛര്‍ദ്ദി തുടങ്ങിയവ കണ്ടാല്‍ ഒട്ടും സംശയിച്ച് നില്‍ക്കാതെ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കരള്‍ രോഗമുള്ളവര്‍ക്ക് വയറു വീര്‍ക്കുന്നു. അമിതമായി മദ്യം കഴിക്കുന്നതാണ് പലപ്പോഴും കരള്‍ രോഗങ്ങള്‍ക്ക് പ്രധാന കാരണം. കുടലില്‍ തടസം നേരിടുമ്പോള്‍, ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും വയറു വീര്‍ക്കുന്നതിന് കാരണമാവുന്നു. ഛര്‍ദ്ദി, ക്ഷീണം, മലബന്ധം എന്നിവയെല്ലാം പലപ്പോഴും കുടലിലെ തടസ്സത്തിന്റെ ലക്ഷണങ്ങളാണ്. വയറു വീര്‍ക്കുന്നത് പലപ്പോഴും ദഹന പ്രശ്നങ്ങള്‍ കൊണ്ടാവാം. അതുകൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും പലപ്പോഴും പ്രകടമായ ലക്ഷണമാണ് വയറു വീര്‍ക്കുന്നത്. കുടല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറു വീര്‍ക്കുന്നത്. കുടല്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഏറ്റവും ആദ്യത്തെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറു വീര്‍ക്കുന്നത്. മലബന്ധവും രക്തസ്രാവവും എല്ലാം പലപ്പോഴും ഇത്തരത്തില്‍ കുടല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

 

LIVE NEWS - ONLINE

  • 1
    15 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    54 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    1 hour ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും