Sunday, November 18th, 2018

ബംഗലുരുവില്‍ രണ്ടിടത്ത് സ്‌ഫോടനം : 16 പേര്‍ക്ക് പരിക്ക്

ബംഗലുരു : മല്ലേശ്വരത്തെ ബി ജെ പി ഓഫീസിനു പുറത്തുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി. സ്‌ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു പോലീസ് വാനുള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് കാലത്ത് പത്തരയോടെയായിരുന്നു തിരക്കേറിയ പ്രദേശത്ത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ സ്‌ഫോടനം. ഇതിനു പിന്നാലെ മൂന്ന് മണിക്കൂറിന് ശേഷം ഹെബ്ബാളിലെ കൊക്കക്കോള ഫാക്ടറിക്ക് സമീപത്തും സ്‌ഫോടനമുണ്ടായി. ഏതോ കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക സൂചനയെങ്കിലും ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് … Continue reading "ബംഗലുരുവില്‍ രണ്ടിടത്ത് സ്‌ഫോടനം : 16 പേര്‍ക്ക് പരിക്ക്"

Published On:Apr 17, 2013 | 11:45 am

ബംഗലുരു : മല്ലേശ്വരത്തെ ബി ജെ പി ഓഫീസിനു പുറത്തുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി. സ്‌ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു പോലീസ് വാനുള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് കാലത്ത് പത്തരയോടെയായിരുന്നു തിരക്കേറിയ പ്രദേശത്ത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ സ്‌ഫോടനം. ഇതിനു പിന്നാലെ മൂന്ന് മണിക്കൂറിന് ശേഷം ഹെബ്ബാളിലെ കൊക്കക്കോള ഫാക്ടറിക്ക് സമീപത്തും സ്‌ഫോടനമുണ്ടായി.
ഏതോ കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക സൂചനയെങ്കിലും ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ആര്‍ അശോക പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകരായിരുന്നു ഭീകരരുടെ ലക്ഷ്യംമെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഒരു മോട്ടോര്‍ സൈക്കിളില്‍ വെച്ച ബോംബാണ് പൊട്ടയതെന്ന് സംശയിക്കുന്നതായി ബംഗലുരു പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔരാധ്കറും അറിയിച്ചു. ശക്തിയേറിയ സ്‌ഫോടനമല്ല ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. മെയ് അഞ്ചിന് കര്‍ണാടകത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബി ജെ പി ഓഫീസിനു മുന്നില്‍ സുരക്ഷക്കായി നിയോഗിച്ച പോലീസ് സംഘം വാനില്‍ ക്യാമ്പു ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. എന്നാല്‍ ആരുടെ പരിക്കും ഗുരുതരമല്ല. അതേസമയം രണ്ട് സ്ത്രീകള്‍ക്ക് സാരമായി പരിക്കേറ്റതായും സൂചനകളുണ്ട്.
അതേസമയം അനാവശ്യമായ പ്രസ്താവനകള്‍ നടത്തി പരിഭ്രാന്തി വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് പറഞ്ഞു. എന്‍ ഐ എ വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ അമേരിക്കയിലെ ബോസ്റ്റണിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ബംഗലുരുവിലുണ്ടായത് ഭീകരാക്രമണമാണെന്ന ആശങ്കയാണ് ആദ്യം പരന്നത്.

Courtesy : NDTV

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    15 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി