Saturday, February 16th, 2019

അമേരിക്കയില്‍ സ്‌ഫോടനം; 70 പേര്‍ മരണപ്പെട്ടതായി സംശയം

ടെക്‌സാസ് : അമേരിക്കയിലെ ടെക്‌സസിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു.ടെക്‌സസിലെ വാസ്‌കോയിലുള്ള രാസവളം നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ടു പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ 70 കടന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒട്ടേറെപേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ 75 ഓളം കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. തീവ്രവാദി ആക്രമണമല്ലെന്നാണു വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയാണു സ്‌ഫോടനം . ഫാക്ടറിക്കു സമീപത്തെ … Continue reading "അമേരിക്കയില്‍ സ്‌ഫോടനം; 70 പേര്‍ മരണപ്പെട്ടതായി സംശയം"

Published On:Apr 18, 2013 | 6:28 pm

ടെക്‌സാസ് : അമേരിക്കയിലെ ടെക്‌സസിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു.ടെക്‌സസിലെ വാസ്‌കോയിലുള്ള രാസവളം നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ടു പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ 70 കടന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒട്ടേറെപേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ 75 ഓളം കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. തീവ്രവാദി ആക്രമണമല്ലെന്നാണു വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയാണു സ്‌ഫോടനം .
ഫാക്ടറിക്കു സമീപത്തെ ഒരു സ്‌കൂളിനും നഴ്‌സിംഗ് ഹോമിനും തീപിടിച്ചു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് എജന്‍സിയുടെ നേതൃത്വത്തില്‍ ടെക്‌സസ് സംസ്ഥാനത്തിന്റെയും ഫെഡറല്‍ സര്‍ക്കാറിന്റെയും ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ബോസ്റ്റണ്‍ മാരത്തണിലെ സ്‌ഫോടനവാര്‍ത്തകള്‍ക്കും യുഎസ് സെനറ്റര്‍ക്ക് മാരകവിഷമടങ്ങിയ കത്തു ലഭിച്ച സംഭവത്തിനും പിന്നാലെ ഇന്നത്തെ സ്‌ഫോടനം അമേരിക്കയെ പിടിച്ചുലച്ചു. ബോസ്റ്റണില്‍ മാരത്തണ്‍ മല്‍സരത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 141 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്