Saturday, February 23rd, 2019

ബ്ലേഡ് മാഫിയയുടെ ഭീഷണിയെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

കോഴിക്കോട്: വടകരയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഓട്ടോ റിക്ഷാ ഡ്രൈവറെ തൂങ്ങി മരിച്ചു. കുട്ടോത്ത് തയ്യുള്ളതില്‍ അമയപുരിയില്‍ സതീഷ്‌കുമാര്‍(55) നെയാണ് വടകര ജനതാ റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പലിശക്കാരന്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായി കത്തില്‍ പറയുന്നുണ്ട്. ബ്ലേഡുകാരനില്‍ നിന്ന് സതീശന്‍ അറുപതിനായിരം രൂപ വാങ്ങിയിരുന്നു. പണം തിരിച്ചേല്‍പ്പിച്ചിട്ടും ഇടപാട് തീര്‍ത്തില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്ന് കത്തില്‍ പറയുന്നു. ഇപ്പോള്‍ കുട്ടോത്ത് … Continue reading "ബ്ലേഡ് മാഫിയയുടെ ഭീഷണിയെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി"

Published On:Jun 7, 2018 | 8:00 am

കോഴിക്കോട്: വടകരയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഓട്ടോ റിക്ഷാ ഡ്രൈവറെ തൂങ്ങി മരിച്ചു. കുട്ടോത്ത് തയ്യുള്ളതില്‍ അമയപുരിയില്‍ സതീഷ്‌കുമാര്‍(55) നെയാണ് വടകര ജനതാ റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പലിശക്കാരന്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായി കത്തില്‍ പറയുന്നുണ്ട്. ബ്ലേഡുകാരനില്‍ നിന്ന് സതീശന്‍ അറുപതിനായിരം രൂപ വാങ്ങിയിരുന്നു. പണം തിരിച്ചേല്‍പ്പിച്ചിട്ടും ഇടപാട് തീര്‍ത്തില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്ന് കത്തില്‍ പറയുന്നു. ഇപ്പോള്‍ കുട്ടോത്ത് താമസിക്കുന്ന സതീഷ്‌കുമാര്‍ നേരത്തെ ജനത റോഡിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെയുള്ള വീടും സ്ഥലവും വിറ്റ് കുട്ടോത്തേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ എംസി ഫിനാന്‍സ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി വടകര പോലിസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    11 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    12 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    14 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    16 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    16 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം