Friday, February 22nd, 2019

ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം: ചവറയില്‍ ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റന്‍കുളങ്ങര ശ്രീകൃഷ്ണ മംഗലത്ത് വിനു(31) വിനാണു കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. കൊട്ടിയം സ്വദേശി കൂടം പ്രസാദില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് ആറിന് വിനു ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. രണ്ടു തവണയായി തുക മടക്കി നല്‍കിയെങ്കിലും ചെക്ക്കളും മുദ്രപ്പത്രവും മറ്റ് രേഖകളും തിരികെ ആവശ്യപ്പെട്ട് ഇയാളെ സമീപിച്ചപ്പോള്‍ പലിശ ഇനത്തില്‍ നാല് ലക്ഷം … Continue reading "ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു"

Published On:Aug 2, 2018 | 8:00 am

കൊല്ലം: ചവറയില്‍ ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റന്‍കുളങ്ങര ശ്രീകൃഷ്ണ മംഗലത്ത് വിനു(31) വിനാണു കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. കൊട്ടിയം സ്വദേശി കൂടം പ്രസാദില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് ആറിന് വിനു ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. രണ്ടു തവണയായി തുക മടക്കി നല്‍കിയെങ്കിലും ചെക്ക്കളും മുദ്രപ്പത്രവും മറ്റ് രേഖകളും തിരികെ ആവശ്യപ്പെട്ട് ഇയാളെ സമീപിച്ചപ്പോള്‍ പലിശ ഇനത്തില്‍ നാല് ലക്ഷം രൂപ നല്‍കിയാലേ രേഖകള്‍ കൈമാറൂ എന്നു പറഞ്ഞു. നിരന്തരം പണം ആവശ്യപ്പെട്ട് ഫോണില്‍ ഭീഷണി മുഴക്കിയ ഇയാള്‍ ഇന്നലെ വിനുവിന്റെ വീട്ടിലെത്തുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ മടങ്ങി പോയ ഇയാള്‍ കാറില്‍നിന്നു കത്തി എടുത്തു കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വലതു കയ്യില്‍ കുത്തുകയായിരുന്നെന്നും ചവറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇടതു കാലിനും ഇടതു കൈക്കും മുറിവേറ്റ വിനുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനു മംഗലത്തിനെ കുത്തിപ്പരുക്കേല്‍പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നു കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    7 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം