Sunday, February 17th, 2019

കഴുത്തറുപ്പന്മാര്‍ അടക്കിവാഴുന്ന കേരളം

        ബ്ലേഡ് പലിശക്കാര്‍ ഇടപാടുകാര്‍ക്കെതിരെ സ്വീകരിച്ചു വരുന്ന ക്രൂരതകള്‍ കേരള സമൂഹത്തെ നടുക്കുകയാണ്. തിരുവനന്തപുരം കല്ലയത്ത് അഞ്ചംഗ കുടുംബം ബ്ലേഡുകാരുടെ നിരന്തര ഭീഷണിയും പീഡനത്തെ തുടര്‍ന്നും ജീവനൊടുക്കിയ സംഭവം വരെയുണ്ടായി. കേരളീയസമൂഹത്തെ ഏറെ വേദനിപ്പിച്ച ആത്മഹത്യയ്ക്ക് ഉത്തരവാദികളായ 4 അംഗ ബ്ലേഡുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതു കൊണ്ട് എല്ലാം അവസാനിച്ചെന്നും പറയാന്‍ കഴിയില്ല. കാരണം കേരളത്തിന്റെ സമ്പദ് ഘടനയില്‍ ബ്ലേഡുകാര്‍ക്കുള്ള സ്വാധീനവും കൊള്ളപ്പലിശയുടെ വ്യാപ്തിയും വളരെ ആഴത്തിലുള്ളതാണ്. ഒന്നോ രണ്ടോ ദിവസത്തെ നടപടികൊണ്ടൊന്നും … Continue reading "കഴുത്തറുപ്പന്മാര്‍ അടക്കിവാഴുന്ന കേരളം"

Published On:May 12, 2014 | 1:43 pm

Blade Mafia Full

 

 

 

 
ബ്ലേഡ് പലിശക്കാര്‍ ഇടപാടുകാര്‍ക്കെതിരെ സ്വീകരിച്ചു വരുന്ന ക്രൂരതകള്‍ കേരള സമൂഹത്തെ നടുക്കുകയാണ്. തിരുവനന്തപുരം കല്ലയത്ത് അഞ്ചംഗ കുടുംബം ബ്ലേഡുകാരുടെ നിരന്തര ഭീഷണിയും പീഡനത്തെ തുടര്‍ന്നും ജീവനൊടുക്കിയ സംഭവം വരെയുണ്ടായി. കേരളീയസമൂഹത്തെ ഏറെ വേദനിപ്പിച്ച ആത്മഹത്യയ്ക്ക് ഉത്തരവാദികളായ 4 അംഗ ബ്ലേഡുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതു കൊണ്ട് എല്ലാം അവസാനിച്ചെന്നും പറയാന്‍ കഴിയില്ല. കാരണം കേരളത്തിന്റെ സമ്പദ് ഘടനയില്‍ ബ്ലേഡുകാര്‍ക്കുള്ള സ്വാധീനവും കൊള്ളപ്പലിശയുടെ വ്യാപ്തിയും വളരെ ആഴത്തിലുള്ളതാണ്. ഒന്നോ രണ്ടോ ദിവസത്തെ നടപടികൊണ്ടൊന്നും അറുക്കാന്‍ സാധിക്കുന്നതല്ല ബ്ലേഡിന്റെ വേരുകള്‍. ഉന്നത ബന്ധങ്ങളും പോലീസ് രാഷ്ട്രീയ ബന്ധങ്ങളും ആരോപിക്കപ്പെടുന്ന കാലത്തോളം ഈ സാമൂഹ്യ വിപത്തിനെ ഒറ്റയടിക്ക് ഇല്ലാതാക്കാനും കഴിയുകയില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നടന്ന റെയ്ഡില്‍ അരക്കോടിയിലേറെ രൂപയാണ് കണ്ടെടുത്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്ലേഡ് മാഫിയാ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും ബ്ലേഡുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. മുദ്രപത്രങ്ങള്‍, ബാങ്ക് ചെക്കുകള്‍, ആധാരങ്ങള്‍, പണം വാങ്ങുമ്പോള്‍ ഈടായി നല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് വിലപ്പെട്ട രേഖകളും കണ്ടെടുത്തത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പോലീസ് നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതേവരെ 1032 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. 125 ലേറെ കേസുകള്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 75 കൊള്ളപ്പലിശക്കാര്‍ അറസ്റ്റിലാവുകയും ചെയ്തു. ചെറുതും വലുതുമായ ബ്ലേഡുകാര്‍ അടക്കിവാഴുന്ന കേരളത്തില്‍ മുഴുവന്‍ സംഭവങ്ങളും ഇനിയും പുറത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. അതുകൂടി പുറത്തുവരുമ്പോഴേക്കും ചിത്രം ഭയാനകമാകും.
ബ്ലേഡുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന മറ്റ് ചില വിവരങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. 120 പോലീസുകാര്‍ ബ്ലേഡ് മാഫിയകളുടെ ഏജന്റുമാരാണെന്ന് ഇന്റലിജന്‍സ് വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഈ കണക്ക് ശരിയാകണമെന്നില്ല. ബ്ലേഡ് മാഫിയകളും പോലീസ് ബന്ധവും സംബന്ധിച്ച സമഗ്രമായ ഒരു പഠനം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്കുള്ള ബന്ധം വെളിപ്പെടുമായിരുന്നു. ഇന്റലിജന്‍സ് കണ്ടെത്തിയ പേരുകള്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. പോലീസ് ബന്ധം വെളിച്ചത്തു കൊണ്ടുവരാനുള്ള നീക്കം ഈ രംഗത്ത് വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം.
ബ്ലേഡ് ഇടപാടില്‍ പണം വാങ്ങുന്നവര്‍ക്കെതിരെ ഗുണ്ടാനടപടിയുടെ ഭാഗമായി പിന്നീട് രംഗത്ത് വരുന്നത് ബ്ലേഡ് മാഫിയകളുമായി ബന്ധമുള്ള ചില പോലീസുകാരാണെന്നുള്ളത് വസ്തുതയാണ്. നിയമവും നീതിയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഇക്കൂട്ടര്‍ ഭീഷണിപ്പെടുത്തിയും മറ്റ് സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയും ഗുണ്ടാപിരിവ് നടത്തി തങ്ങളുടെ യജമാനന്മാരെ പ്രീതിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതോ പണവും മറ്റ് വിലപ്പെട്ട വസ്തുക്കളും. ബ്ലേഡുകാരെ യജമാനന്മാരായും രക്ഷകരായും കണക്കാക്കുന്ന പോലീസുകാരുമുണ്ടെന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. പ്രത്യുപകാരത്തിന് നന്ദിയായി ലക്ഷങ്ങള്‍ കയ്യില്‍ കിട്ടുമ്പോള്‍ കവാത്ത് മറക്കുന്നവരും ഇല്ലാതില്ല. ചുരുക്കത്തില്‍ ഇവരെല്ലാം തീര്‍ക്കുന്ന വലയമാണ് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. ഇവരുടെ വേരുകളറുക്കാന്‍ ഓപ്പറേഷന്‍ കുബേര, ഓപ്പറേഷന്‍ പഴശ്ശി തുടങ്ങിയ വിവിധ പേരുകളിലറിയപ്പെടുന്ന നടപടികളുമായി മുന്നോട്ട് പോകുന്നത് ഏറെ ശ്ലാഘനീയമാണ്.

LIVE NEWS - ONLINE

 • 1
  3 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 2
  5 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 3
  6 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 4
  18 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 5
  19 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 6
  21 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 7
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 9
  1 day ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും