Thursday, September 20th, 2018

വിദ്യാര്‍ഥിനിക്ക് ഭീഷണി; യുവാവ് അറസ്റ്റില്‍

ഇടുക്കി: കരിങ്കുന്നം പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കുണിഞ്ഞി വെട്ടുകല്ലുംപുറത്ത് നിഷാന്ത് ഷാജി(26) യെയാണ് കരിങ്കുന്നം പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമമനുസരിച്ച് പ്രതിയെ പിടികൂടിയത്. ഇയാള്‍ കരിങ്കുന്നത്ത് വാഹന മെക്കാനിക്കാണ്. പെണ്‍കുട്ടി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ നാട്ടുകാരനായ നിഷാന്ത് സൗഹൃദം ഭാവിച്ച് വീട്ടിലെത്തിയിരുന്നു. ആ സമയങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫിയുള്‍പ്പെടെയുള്ള ചിത്രങ്ങളും പ്രതി പകര്‍ത്തിയിരുന്നു. പ്രളയത്തില്‍ പെണ്‍കുട്ടിയുടെ സ്‌കൂളില്‍ വെള്ളംകയറി. ഇതോടെ നാട്ടിലെത്തിയ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ പോകവേ … Continue reading "വിദ്യാര്‍ഥിനിക്ക് ഭീഷണി; യുവാവ് അറസ്റ്റില്‍"

Published On:Aug 30, 2018 | 8:02 am

ഇടുക്കി: കരിങ്കുന്നം പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കുണിഞ്ഞി വെട്ടുകല്ലുംപുറത്ത് നിഷാന്ത് ഷാജി(26) യെയാണ് കരിങ്കുന്നം പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമമനുസരിച്ച് പ്രതിയെ പിടികൂടിയത്. ഇയാള്‍ കരിങ്കുന്നത്ത് വാഹന മെക്കാനിക്കാണ്. പെണ്‍കുട്ടി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ നാട്ടുകാരനായ നിഷാന്ത് സൗഹൃദം ഭാവിച്ച് വീട്ടിലെത്തിയിരുന്നു. ആ സമയങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫിയുള്‍പ്പെടെയുള്ള ചിത്രങ്ങളും പ്രതി പകര്‍ത്തിയിരുന്നു. പ്രളയത്തില്‍ പെണ്‍കുട്ടിയുടെ സ്‌കൂളില്‍ വെള്ളംകയറി. ഇതോടെ നാട്ടിലെത്തിയ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ പോകവേ ബൈക്കുമായെത്തിയ നിഷാന്ത് വഴിയില്‍ തടഞ്ഞുനിര്‍ത്തി. തന്നെ പ്രണയിച്ചിെല്ലങ്കില്‍ കൈവശമുള്ള ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയും എസ്‌ഐ നാസര്‍ പിഎസ്, പോലീസ് ഓഫീസര്‍മാരായ ഹരീഷ്, അനസ്, അനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    10 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല