Monday, December 18th, 2017

ദിവസവും ഒരു ഗ്ലാസ് കട്ടന്‍ ചായ..പിന്നെ കണ്ടോ മാറ്റങ്ങള്‍.!.

മാനസിക സമ്മര്‍ദ്ദവും, ഉത്കണ്ഠയും ഇല്ലാതാക്കാന്‍ കട്ടന്‍ ചായ സഹായിക്കുന്നു

Published On:Nov 29, 2017 | 9:35 am

ചായ, കാപ്പി, അല്ലെങ്കില്‍ കട്ടന്‍ ചായ, രാവിലെ എഴുന്നേറ്റാല്‍ ഇവ കുടിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. ഒരു ദിവസം കുടിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം ഒരു ഉണര്‍വില്ലാത്തതു പോലെയാണ് പലര്‍ക്കും. ഇതില്‍ ചിലരെങ്കിലും കട്ടന്‍ചായ പ്രിയരാണ്. കാപ്പി ഇഷ്ടമില്ലാത്തവര്‍, പാല്‍ ചായ ഇഷ്ടമില്ലാത്തവര്‍ അധികവും കട്ടനാണ് കുടിക്കുന്നത്. കട്ടന്‍ചായയോട് മുഖം തിരിക്കുന്നവരുമുണ്ട്. എന്നാല്‍ കട്ടന്‍ ചായ ചില്ലറക്കാരനല്ല കേട്ടോ, ഒരു പാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് കട്ടചായ. കട്ടന്‍ ചായ ഇഷ്ടപെടുന്നവര്‍ക്ക് പോലും അതിന്റെ ഈ ഗുണങ്ങളെ പറ്റി അറിവില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, രോഗങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കട്ടന്‍ചായക്ക് ഉള്ളതെന്ന് നോക്കാം.
ശരീരത്തിന് ഉന്മേഷം കിട്ടാന്‍ കട്ടന്‍ ചായ നല്ലതാണ്. ശരീരികവും, മാനസികവുമായ ഊര്‍ജം നല്‍കാന്‍ കട്ടന്‍ ചായ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദവും, ഉത്കണ്ഠയും ഇല്ലാതാക്കാന്‍ കട്ടന്‍ ചായ സഹായിക്കുന്നതാണ്. അമിത വണ്ണം എല്ലാവര്‍ക്കും പ്രശ്‌നമാണ്. തടി കുറയ്ക്കാന്‍ പട്ടിണി കിടക്കുകയും, വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇനി മുതല്‍ കട്ടന്‍ ചായ കുടിച്ചാല്‍ മതി, തടി വേഗത്തില്‍ കുറക്കാം. ദിവസവും ഒരു ഗ്ലാസ്സ് കട്ടന്‍ ചായ ഭക്ഷണത്തിന് മുന്‍പ് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും. തടി കുറക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍, ആസ്ത്മ എന്നിവ പരിഹരിക്കാന്‍ കട്ടന്‍ചായ നല്ലതാണ്. ആസ്തമ രോഗികള്‍ക്ക് കട്ടന്‍ചായ നല്‍കുന്നത് നല്ലതാണ്. കട്ടന്‍ചായയിലെ ആന്റി ഓക്സിഡന്റുകള്‍ ആയ ഫ്ളവനോയ്ഡുകള്‍ കൊളസ്ട്രോള്‍ കുറക്കുന്നു. മാത്രമല്ല ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഇത് കുടിക്കുന്നത് നല്ലതാണ്. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും മാംഗനീസും ഹൃദയത്തിനും ഹൃദയപേശികള്‍ക്കും ആരോഗ്യവും ബലവും നല്‍കാന്‍ സഹായിക്കുന്നു. സ്തനാര്‍ബുത്തെ ചെറുക്കുന്നതിനും കട്ടന്‍ചായ നല്ലതാണെന്നാണ് റിപ്പോര്‍ട്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് കട്ടന്‍ചായ. ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ അര്‍ബുദം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിനും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കട്ടന്‍ ചായ നല്ലതാണ്. സ്ഥിരം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. കട്ടന്‍ചായ കഴിക്കുമ്പോള്‍ അത് മോണ രോഗത്തിനും പല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. തേയിലയില്‍ ടാനില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, ഗ്യാസ് ട്രബിളില്‍ നിന്നും സഹായിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    10 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    2 hours ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍