Friday, February 23rd, 2018

കറുത്ത സ്റ്റിക്കര്‍ പ്രചരണത്തിന് പിന്നിലാര്

കേരളത്തിന്റെ പല ഭാഗങ്ങളിലെ വീടുകളില്‍ അര്‍ധരാത്രിയില്‍ അജ്ഞാതസംഘം കറുത്ത സ്റ്റിക്കര്‍ പതിച്ചുവെന്ന പ്രചരണം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിക്കിടയാക്കി. സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് സന്ദേശങ്ങളും പ്രചരിച്ചു. കവര്‍ച്ചക്കാര്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് കറുത്ത സ്റ്റിക്കര്‍ വീടുകളിലും മറ്റും പതിക്കുന്നതെന്നാണ് പ്രചരണം. ഈ സന്ദര്‍ഭത്തില്‍ തന്നെ സംസ്ഥാനത്തെ വിവിധയിടത്ത് കൊലപാതകങ്ങളും കവര്‍ച്ചയും നടന്നു. കൊലപാതകങ്ങളും സ്റ്റിക്കറും ഒരു നാണയത്തിന്റെ രണ്ടുവശമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ കേരളമെങ്ങും സ്റ്റിക്കര്‍ ഭൂതം താണ്ഡവമാടി. പിന്നെ പോലീസ് സ്റ്റേഷനുകളിലേക്ക് തുരു തുരാ വിളിയായി. ഞങ്ങളുടെ വീട്ടിലും സ്റ്റിക്കര്‍ ഒട്ടിച്ചു. … Continue reading "കറുത്ത സ്റ്റിക്കര്‍ പ്രചരണത്തിന് പിന്നിലാര്"

Published On:Feb 5, 2018 | 1:34 pm

കേരളത്തിന്റെ പല ഭാഗങ്ങളിലെ വീടുകളില്‍ അര്‍ധരാത്രിയില്‍ അജ്ഞാതസംഘം കറുത്ത സ്റ്റിക്കര്‍ പതിച്ചുവെന്ന പ്രചരണം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിക്കിടയാക്കി. സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് സന്ദേശങ്ങളും പ്രചരിച്ചു. കവര്‍ച്ചക്കാര്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് കറുത്ത സ്റ്റിക്കര്‍ വീടുകളിലും മറ്റും പതിക്കുന്നതെന്നാണ് പ്രചരണം. ഈ സന്ദര്‍ഭത്തില്‍ തന്നെ സംസ്ഥാനത്തെ വിവിധയിടത്ത് കൊലപാതകങ്ങളും കവര്‍ച്ചയും നടന്നു. കൊലപാതകങ്ങളും സ്റ്റിക്കറും ഒരു നാണയത്തിന്റെ രണ്ടുവശമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ കേരളമെങ്ങും സ്റ്റിക്കര്‍ ഭൂതം താണ്ഡവമാടി. പിന്നെ പോലീസ് സ്റ്റേഷനുകളിലേക്ക് തുരു തുരാ വിളിയായി. ഞങ്ങളുടെ വീട്ടിലും സ്റ്റിക്കര്‍ ഒട്ടിച്ചു. പരാതി കിട്ടിയ ഉടനെ പോലീസ് അതാതിടങ്ങളില്‍ കുതിക്കുകയും ചെയ്തു. ആദ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സന്ദേശം പിന്നീട് ദൃശ്യ-മാധ്യമ വാര്‍ത്തകളായി വന്നു. കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളിലും സ്റ്റിക്കര്‍ പതിച്ചതായി പ്രചരണമുണ്ടായി.
അതിനിടയിലാണ് ജനല്‍ഗ്ലാസ് വ്യാപാരികള്‍ ഗ്ലാസ് തിരിച്ചറിയാന്‍ വേണ്ടി ഒട്ടിക്കുന്ന കറുത്ത സ്റ്റിക്കറാണ് ജനാലകളില്‍ കാണുന്നതെന്ന് പോലീസ് വിലയിരുത്തിയത്. ഇതുസംബന്ധിച്ച പ്രസ്താവനകളും വന്നു. യഥാര്‍ത്ഥത്തില്‍ തന്റെ വീട്ടിലെ ജനല്‍ ഗ്ലാസില്‍ സ്റ്റിക്കറുണ്ടെന്ന് പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്. അടുത്തകാലത്ത് നിര്‍മ്മിച്ച പല വീടുകളുടെയും മുന്തിയ ഇനം ജനല്‍ ഗ്ലാസുകളില്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്ന് പോലീസിനും ബോധ്യപ്പെട്ടത് പിന്നീടാണ്. പല വീട്ടുടമകളും സ്റ്റിക്കര്‍ പ്രചരണത്തില്‍ കുടുങ്ങി. രാവിലെ എഴുന്നേറ്റ ഉടന്‍ ജനല്‍ നോക്കുമ്പോള്‍ സ്റ്റിക്കര്‍ കണ്ട് വേവലാതിപ്പെടുകയായിരുന്നു. ഇവരുടെ വേവലാതി മുതലെടുക്കാന്‍ സാമൂഹ്യവിരുദ്ധരായ ഒരുസംഘം സോഷ്യല്‍ മീഡിയ വഴി പരിശ്രമിക്കുകയും ചെയ്തു. അതില്‍ സഹായകമായ ഒരു വാര്‍ത്തയുമുണ്ടായി.
വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ വീടിന് പ്രത്യേക അടയാളം പതിച്ചിരുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ കറുത്ത സ്റ്റിക്കര്‍ ഭൂതാവേശം നടത്തിയത്. ചില സംഘങ്ങള്‍ കവര്‍ച്ച മുന്‍കൂട്ടി പ്ലാന്‍ ചെയ്യുമ്പോള്‍ കൃത്യം നടത്തുന്നവര്‍ക്ക് അടയാളങ്ങള്‍ നല്‍കാറുണ്ടെന്നുള്ളത് വാസ്തവമാണ്. പക്ഷെ അതൊരിക്കലും ഒരു കളറിലോ ഒരേ രീതിയിലോ ആയിരിക്കില്ലെന്ന് പൊതുജനം മനസിലാക്കണം. അതോടൊപ്പം കഴിഞ്ഞദിവസമുണ്ടായ മറ്റൊരു പ്രചരണം കുട്ടികളെ പിടിക്കാന്‍ കേരളത്തില്‍ ഒരുസംഘമെത്തിയിട്ടുണ്ടെന്നാണ്. ഇതിന്റെ പേരില്‍ കയ്യില്‍ ആരോകൊടുത്ത മിഠായിയുമായി തെരുവിലൂടെ പോകുന്ന യാചകനെ ഒരുകൂട്ടം യുവാക്കള്‍ ക്രൂരമായി അക്രമിച്ച് അവശനാക്കിയപ്പോള്‍ പോലീസെത്തി ആശുപത്രിയിലാക്കിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ഡി ജി പിയും നേരിട്ട് ഇടപെട്ട് പ്രസ്താവനയും നടത്തേണ്ടിവന്നു.
വ്യാജ പ്രചരണങ്ങള്‍ കേട്ട് തെരുവിലിറങ്ങി നിയമം കയ്യിലെടുക്കുന്ന പ്രവണത സാക്ഷര സമൂഹത്തിന് ചേര്‍ന്നതല്ല. രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രീയ ബോധമുള്ള വിവേകശാലികളായവര്‍ വസിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. പക്ഷെ അങ്ങനെയുള്ള പ്രബുദ്ധ കേരളത്തില്‍ വ്യാജസിദ്ധന്മാരും കപട സന്യാസികളും ഒറ്റുകാരും വ്യാജന്മാരും വ്യാജവാര്‍ത്താ പ്രചാരകരും ഗുണ്ടാസംഘങ്ങളും ബോംബ് നിര്‍മ്മാതാക്കളും കയ്യടക്കിയിരിക്കയാണ്. വിരലിലെണ്ണാവുന്ന ഇത്തരം സാമൂഹ്യവിരുദ്ധരാണ് ദൈവത്തിന്റെ സ്വന്തം നാടിനെ മലീമസമാക്കുന്നത്. ഇത് മുളയിലെ നുളളിക്കളയണം. ഇത്തരം പ്രവണതകള്‍ ഇനി ആവര്‍ത്തിക്കാന്‍ അവസരം നല്‍കരുത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകശാലികളുടെ നാടായി കേരളം മാറണം.

LIVE NEWS - ONLINE

 • 1
  17 mins ago

  ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

 • 2
  23 mins ago

  രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

 • 3
  32 mins ago

  ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

 • 4
  44 mins ago

  ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

 • 5
  1 hour ago

  ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

 • 6
  2 hours ago

  G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

 • 7
  12 hours ago

  വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

 • 8
  14 hours ago

  മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

 • 9
  15 hours ago

  ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍