Saturday, September 22nd, 2018

പ്രളയത്തില്‍ കൃഷിനശിച്ച കുരുമുളക്, കര്‍ഷകരെ സഹായിക്കാന്‍ നടപടി വേണം

പ്രളയവും കാലാവസ്ഥാ വ്യതിയാനവും ഇത്തവണ സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരെ പ്രയാസത്തിലാക്കിയിരിക്കുന്നു. പ്രളയം കാരണം 40 ശതമാനം കുരുമുളക് കൃഷി നശിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന വയനാട് 90 ശതമാനവും ഇടുക്കിയില്‍ 30 ശതമാനവും കുരുമുളക് കൃഷി നശിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന വില കുറവ് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ്. സംസ്ഥാനത്തുടനീളം കുരുമുളകിന് 360-380 രൂപ നിരക്കിലാണ് ഇപ്പോള്‍ വിപണനം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കിലോഗ്രാമിന് 17 രൂപയോളം കുറഞ്ഞത് … Continue reading "പ്രളയത്തില്‍ കൃഷിനശിച്ച കുരുമുളക്, കര്‍ഷകരെ സഹായിക്കാന്‍ നടപടി വേണം"

Published On:Sep 14, 2018 | 3:16 pm

പ്രളയവും കാലാവസ്ഥാ വ്യതിയാനവും ഇത്തവണ സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരെ പ്രയാസത്തിലാക്കിയിരിക്കുന്നു. പ്രളയം കാരണം 40 ശതമാനം കുരുമുളക് കൃഷി നശിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന വയനാട് 90 ശതമാനവും ഇടുക്കിയില്‍ 30 ശതമാനവും കുരുമുളക് കൃഷി നശിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന വില കുറവ് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ്. സംസ്ഥാനത്തുടനീളം കുരുമുളകിന് 360-380 രൂപ നിരക്കിലാണ് ഇപ്പോള്‍ വിപണനം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കിലോഗ്രാമിന് 17 രൂപയോളം കുറഞ്ഞത് കര്‍ഷകന് പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കുരുമുളക് പലരുടെയും പക്കല്‍ ഇപ്പോഴും വില്‍ക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. കേരളവും കര്‍ണാടകയുമാണ് രാജ്യത്തെ പ്രധാന കുരുമുളക് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. കേരളത്തില്‍ വയനാട്ടിലും കര്‍ണാടകയിലെ കൂര്‍ഗിലും കുരുമുളകിന്റെ വില 360 നും 350 നും ഇടയില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 570 നും 580നും ഇടയിലായിരുന്നു കിലോഗ്രാമിന്റെ വില. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ കുരുമുളകിന് കിലോഗ്രാമിന് 490 രൂപവരെ ലഭിച്ചിരുന്നതാണ്. അതാണ് ഇപ്പോള്‍ 350 ലെത്തി നില്‍ക്കുന്നത്. വിയറ്റ്‌നാമില്‍ നിന്ന് ശ്രീലങ്ക വഴി 20,000 ടണ്‍ കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണ് ഇവിടെ വിലക്കുറവ് അനുഭവപ്പെടാന്‍ കാരണം. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര വാണിജ്യമന്ത്രാലയം ഇറക്കുമതി കുരുമുളകിന് കിലോഗ്രാമിന് 500 രൂപയായി നിശ്ചയിച്ചിരുന്നു. ആ സമയം സംസ്ഥാനത്തെ കുരുമുളക് വില അല്‍പം മെച്ചപ്പെട്ടിരുന്നു. പക്ഷെ ഇറക്കുമതി കുരുമുളക് കിലോഗ്രാമിന് 300 രൂപയായി വിപണനം നടന്നത് കേരളത്തില്‍ ഉല്‍പാദിപ്പിച്ച നല്ലയിനം കുരുമുളകിന്റെ വില കുറയാന്‍ ഇടയാക്കി. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ കര്‍ഷകരെ മാത്രമല്ല, കറി പൗഡര്‍ നിര്‍മാണ യൂനിറ്റ് പോലുള്ള വ്യവസായ സംരംഭങ്ങളും പ്രതിസന്ധിയിലാവും. കേരളത്തിലെ പല വ്യവസായ സ്ഥാപനങ്ങളും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുരുമുളക് ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട്്. ഗള്‍ഫ് മാര്‍ക്കറ്റിലെ വിപണനത്തെയും വിലക്കുറവ് ബാധിക്കുമെന്ന് കര്‍ഷകരും വ്യവസായികളും ഭയപ്പെടുന്ന സാഹചര്യമാണിപ്പോഴുള്ളത്. നമ്മുടെ രാജ്യത്ത് ആവശ്യമായത്രയും കുരുമുളക് ഉല്‍പാദിപ്പിക്കാന്‍ നമുക്കാവുന്നില്ല. വിയറ്റ്‌നാം പ്രതിവര്‍ഷം 2.5 ലക്ഷം ടണ്‍ കുരുമുളക് ഉല്‍പാദിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ ഉല്‍പാദനം 50,000 ടണ്‍ മാത്രമാണ്. ഇന്ത്യയില്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന കുരുമുളകിനെ ആശ്രയിച്ച് വ്യവസായ നടത്തിപ്പ് സാധ്യമല്ല. ഇറക്കുമതി കുരുമുളക് കൂടി അവര്‍ക്കാവശ്യമാണ്. ഇതിനെ മറികടക്കാന്‍ ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുകയാണ് പോംവഴി. അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ഉല്‍പാദന ക്ഷമതയുള്ളയിനം കുരുമുളക് കണ്ടെത്തി അത് കര്‍ഷകരിലെത്തിക്കാന്‍ നടപടിയുണ്ടാവണം. സംസ്ഥാനത്ത് വന്‍തോതില്‍ കൃഷിനാശമുണ്ടായതും തുടരെ തുടരെ വില കുറയുന്നതിന് പരിഹാരം കണ്ടെത്തി കുരുമുളക് കര്‍ഷകരെ സഹായിക്കാനും നടപടികളുണ്ടാവണം.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി