തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Published:December 19, 2016

LPG Cylinder Murder FUll

 

 

 
തിരു: നെയ്യാറ്റിന്‍കര മര്യാപുരത്ത് ബിജെപി പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ആറയ്യൂര്‍ കോളനിയില്‍ കുരുവിക്കാട് വീട്ടില്‍ അനില്‍കുമാറാണ്(44) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30നാണ് സംഭവം. ആറയ്യൂര്‍ വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റായിരുന്ന അനില്‍കുമാര്‍ ഒരു വര്‍ഷം മുമ്പാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. സംഭവമറിഞ്ഞ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയടക്കം പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.