Thursday, September 20th, 2018

ഡല്‍ഹി കോര്‍പ്പറേഷനുകളില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്

          ന്യൂഡല്‍ഹി: അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കന്‍ എന്നീ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി മികച്ച വിജയം കൈവരിച്ചിരിക്കുകയാണ്. ആകെയുള്ള 270 സീറ്റുകളില്‍ 183 സീറ്റുകളിലും ബി.ജെ.പി വിജയത്തോടടുത്ത് കഴിഞ്ഞു. ആം ആദ് മി പാര്‍ട്ടി 39 സീറ്റുകളിലും കോണ്‍ഗ്രസ് 35 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ് . 13 സീറ്റുകളില്‍ മറ്റുള്ളവരും മുന്നേറുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഡല്‍ഹിയിലെ മൂന്ന് … Continue reading "ഡല്‍ഹി കോര്‍പ്പറേഷനുകളില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്"

Published On:Apr 26, 2017 | 12:11 pm

 

BJP Flags 10100 Full

 

 

 

 
ന്യൂഡല്‍ഹി: അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കന്‍ എന്നീ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി മികച്ച വിജയം കൈവരിച്ചിരിക്കുകയാണ്.
ആകെയുള്ള 270 സീറ്റുകളില്‍ 183 സീറ്റുകളിലും ബി.ജെ.പി വിജയത്തോടടുത്ത് കഴിഞ്ഞു. ആം ആദ് മി പാര്‍ട്ടി 39 സീറ്റുകളിലും കോണ്‍ഗ്രസ് 35 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ് . 13 സീറ്റുകളില്‍ മറ്റുള്ളവരും മുന്നേറുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഡല്‍ഹിയിലെ മൂന്ന് കോര്‍പ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്.
നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 104 സീറ്റുകളില്‍ 66 സീറ്റുകളില്‍ ബി.ജെ.പിയും 19 സീറ്റുകളില്‍ എ.എ.പിയും 12 സീറ്റുകളില്‍ കോണ്‍ഗ്രസും 3 സീറ്റില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്. സൗത്ത് ഡല്‍ഹിയില്‍ യഥാക്രമം 70,16,13 സീറ്റുകളിലാണ് ബി.ജെ.പിയുടെയും എ.എ.പിയുടെയും കോണ്‍ഗ്രസിെന്റയും മുന്നേറ്റം. ഇവിടെ മറ്റുള്ളവര്‍ 5 സീറ്റുകളില്‍ മുന്നേറി. ഈസ്റ്റ് ഡല്‍ഹിയില്‍ ആകെയുള്ള 63 സീറ്റുകളില്‍ 41 സീറ്റുകളില്‍ ബി.ജെ.പി 11 സീറ്റുകളില്‍ കോണ്‍ഗ്രസ് 9 സീറ്റുകളില്‍ എ.എ.പി എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ശരിവെക്കും വിധമാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. എല്ലാ എക്‌സിറ്റ്‌പോളുകളും ബി.ജെ.പി മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    5 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    6 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    8 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു