Sunday, November 18th, 2018

ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാനാക്കും: തരൂര്‍

തിരു: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാനാക്കുമെന്ന്‌കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ഇന്ത്യയില്‍ വീണ്ടും ബിജെപി വിജയിച്ചാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതും. അങ്ങനെ പൊളിച്ചെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും തരൂര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ബിജെപിയെ കുറ്റപ്പെടുത്തിയത്. നിലവില്‍ 20ല്‍ അധികം സംസ്ഥാനങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് … Continue reading "ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാനാക്കും: തരൂര്‍"

Published On:Jul 12, 2018 | 9:39 am

തിരു: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാനാക്കുമെന്ന്‌കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
ഇന്ത്യയില്‍ വീണ്ടും ബിജെപി വിജയിച്ചാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതും. അങ്ങനെ പൊളിച്ചെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും തരൂര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ബിജെപിയെ കുറ്റപ്പെടുത്തിയത്. നിലവില്‍ 20ല്‍ അധികം സംസ്ഥാനങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് രാജ്യസഭയില്‍ വിദൂര ഭാവിയില്‍ തന്നെ ഭൂരിപക്ഷം കിട്ടുമെന്നും തരൂര്‍ പറഞ്ഞു.
എന്നാല്‍ ശശി തരൂരിന്റെ പ്രസ്താവനയില്‍ ബിജെപി ശക്തമായി പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാന്‍ ഉണ്ടായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. എന്നാല്‍, തരൂരിന്റെ പ്രസ്താവനയിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും സംഭവത്തില്‍ രാഹുല്‍ ഗാന്ധി മപ്പ് പറയണമെന്നും ബിജെപി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    7 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    11 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    13 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി