Monday, January 21st, 2019

ബിജെപി അധ്യക്ഷ സ്ഥാനം; സംസ്ഥാന ഘടകം പൊട്ടിത്തെറിയിലേക്ക്

അഭിപ്രായ സമന്വയത്തിനായി ദേശീയ സഹകരണ സംഘടന സെക്രട്ടറി വിളിച്ച യോഗം മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ബഹിഷ്‌കരിച്ചു.

Published On:Jun 13, 2018 | 9:24 am

പാലക്കാട്: കുമ്മനം രാജശേഖരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് പകരക്കാരനെ നിയോഗിക്കുന്നതിലെ പ്രശ്‌നങ്ങളെ ചൊല്ലി ബി.ജെ.പി സംസ്ഥാന ഘടകം പൊട്ടിത്തെറിയിലേക്ക്. അഭിപ്രായ സമന്വയത്തിനായി ദേശീയ സഹകരണ സംഘടന സെക്രട്ടറി വിളിച്ച യോഗം മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ബഹിഷ്‌കരിച്ചതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത ഒരിക്കല്‍കൂടി മറനീക്കി പുറത്തു വന്നത്. ആര്‍.എസ്.എസിന്റെ കൂടി താല്‍പര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ നേതാവിന്റെ വസതിയില്‍ വിളിച്ച യോഗമാണ് മൂന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ആസൂത്രിത നീക്കത്തിലൂടെ അവഗണിച്ചത്.
കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെ രൂക്ഷമായി എതിര്‍ക്കുന്ന വിഭാഗത്തിന്റെ തീരുമാനമാണ് ഇന്നലെ പാലക്കാട്ട് നടപ്പായത്. ഒമ്പത് കോര്‍കമ്മിറ്റി അംഗങ്ങളില്‍ ഏഴുപേരും 14 ജില്ല പ്രസിഡന്റുമാരില്‍ 10 പേരും സുരേന്ദ്രനോടുള്ള എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എ.എന്‍. രാധാകൃഷ്ണന് അവസരം നല്‍കണമെന്നാണ് ഈ വിഭാഗത്തിന്റെ താല്‍പ്പര്യം. ജില്ലാ പ്രസിഡന്റുമാരില്‍ ഒരാള്‍ ഇരുപക്ഷത്തുമില്ല. മൂന്നുപേര്‍ കെ. സുരേന്ദ്രനൊപ്പമാണ്. 32 സംസ്ഥാന ഭാരവാഹികളില്‍ 20 പേര്‍ രാധാകൃഷ്ണനൊപ്പമാണെന്നാണ് സൂചന.
എന്നാല്‍, സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന ശാഠ്യമുള്ള ചിലര്‍ രണ്ടും കല്‍പിച്ചുള്ള നീക്കത്തിലാണെന്ന് എതിര്‍വിഭാഗം വിശ്വസിക്കുന്നു. ഈ നീക്കത്തിനുള്ള തിരിച്ചടിയായാണ് കൂട്ട ബഹിഷ്‌കരണം വിലയിരുത്തുന്നത്. ദേശീയ ഭാരവാഹിയും അടുത്തിടെ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി. മുരളീധരനോട് അടുപ്പം പുലര്‍ത്തുന്ന വ്യക്തിയുമായ ബി. സന്തോഷാണ് സംസ്ഥാനത്തെ നാല് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചത്.

LIVE NEWS - ONLINE

  • 1
    12 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 2
    43 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 3
    57 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 4
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 5
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 6
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 7
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 8
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 9
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി