Sunday, September 23rd, 2018

കശ്മീരില്‍ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞു

ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയിലായി.

Published On:Jun 19, 2018 | 3:20 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്ന് ബിജെപി പിന്മാറി. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിസഭയില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു.
പിഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. കശ്മീരില്‍ ഭീകരവാദവും കലാപവും വര്‍ധിച്ച് വരികയാണ്. മൗലീകാവകാശങ്ങള്‍ പോലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും മാധവ് കൂട്ടിച്ചേര്‍ത്തു.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. കശ്മീരിലെ 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. അതേസമയം, നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം അംഗങ്ങളുണ്ട്.
ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയിലായി. അധികാരം നിലനിര്‍ത്താന്‍ 45 അംഗങ്ങളുടെ പിന്തുണ മുഫ്തിക്ക് ആവശ്യമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഫ്തി ഇന്ന് വൈകുന്നേരം നാലിന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള