Wednesday, December 12th, 2018

ബിജെപി മന്ത്രിമാരുടെ രാജി കശ്മീര്‍ മുഖ്യമന്ത്രി സ്വീകരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മന്ത്രിമാര്‍ രാജിക്കത്ത് കൈമാറിയത്.

Published On:Apr 16, 2018 | 10:16 am

ശ്രീനഗര്‍: കത്വയില്‍ എട്ട് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്ത ബി.ജെ.പി മന്ത്രിമാരുടെ രാജി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചു. കാശ്മീര്‍ മന്ത്രി സഭയിലെ വനം വകുപ്പ് മന്ത്രി ലാല്‍ സിംഗ്, വാണിജ്യ വകുപ്പ് മന്ത്രി ചന്ദ്ര പ്രകാശ് ഗംഗ എന്നിവരുടെ രാജിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന നടത്തിയ റാലിയെ അഭിസംബോധന ചെയ്തത് ഇരുവരും ചേര്‍ന്നായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പി ഘടകത്തിനും സര്‍ക്കാരിനനുമെതിരെ വന്‍ പ്രതിഷേധമാണ് അലയടിച്ചത്. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ രാജിവെക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മന്ത്രിമാര്‍ രാജിക്കത്ത് കൈമാറിയത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    9 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും