Wednesday, October 16th, 2019

ബിജെപി കേരളത്തിന്റെ സാമൂഹ്യ സ്ഥിതി തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നു: വിടി ബല്‍റാം

മലപ്പുറം ജില്ലയിലെ എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം.

Published On:Aug 31, 2019 | 10:27 am

പാലക്കാട്:  കേരളത്തിലെ സോഷ്യല്‍ പൊളിറ്റിക്കല്‍ ബാലന്‍സ് തകര്‍ന്നു കാണന്‍ ആഗ്രഹിക്കുന്ന പ്രധാന വിഭാഗം ബിജെപിക്കാരാണെന്ന് വി.ടി ബല്‍റാം എംഎല്‍എ.. കാരണം അവര്‍ക്കാണ് ഇവിടെ പുതിയതായി ഒരു സ്‌പേസ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇവിടത്തെ ഹിന്ദു വിഭാഗം ഇതര വിഭാഗങ്ങളുമായി അകല്‍ച്ചയിലാവുന്ന ഒരു സാഹചര്യമുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കളാവുക ബിജെപിയായിരിക്കുമെന്നും ബല്‍റാം പറഞ്ഞു. തന്റെ ഫേസ്ബിക്ക് പോസ്റ്റിലാണ് ബല്‍റാം ഇത്തരത്തില്‍ പ്രതികരിച്ചത്.
ഹിന്ദുക്കള്‍ക്കിടയില്‍ അതൃപ്തിയും ആശങ്കയുമുണ്ടാക്കുക എന്നതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം. ഏത് വിഷയത്തേയും ഈയൊരു കണ്ണിലൂടെയല്ലാതെ അവര്‍ക്ക് കാണാന്‍ കഴിയില്ല. ജാതിയും അതു സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക അസമത്വവുമൊന്നും അവരുടെ കണ്ണില്‍പ്പെടില്ല, അതിനെയെല്ലാം മൂടിവച്ച് ഒരു ഏകീകൃത ഹിന്ദു സ്വത്വ നിര്‍മ്മാണമാണ് അവരുടെ അജണ്ട. അതിന്റെ തുടര്‍ച്ചയായുണ്ടാവുന്ന ഹിന്ദു വോട്ട് ബാങ്കാണ് അവരുടെ ലക്ഷ്യമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമാന ലക്ഷ്യങ്ങളാണ് മുസ്ലിം വോട്ട് ബാങ്ക് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനാഗ്രഹിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്കും ഉള്ളത്.
മലപ്പുറം ജില്ലയിലെ എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം. കേസില്‍ മൂന്ന് സംഘ് പരിവാര്‍ നേതാക്കള്‍ അറസ്റ്റിലായിരിക്കുന്നു. ഇതിലൊരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ സഹോദരന്‍ കൂടിയാണെന്നും പോസ്റ്റില്‍ പറയുന്നു.

 

 

LIVE NEWS - ONLINE

 • 1
  23 mins ago

  ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍: കോടിയേരി

 • 2
  26 mins ago

  ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

 • 3
  50 mins ago

  നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

 • 4
  51 mins ago

  നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

 • 5
  53 mins ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

 • 6
  1 hour ago

  തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

 • 7
  1 hour ago

  പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

 • 8
  1 hour ago

  ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

 • 9
  2 hours ago

  സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു