ബീപി കൂട്ടല്ലേ ബിപ്‌സ്

Published:December 21, 2016

bipasha-basu-full-new-image-00889

 

 

 

ബിപ്‌സ് എന്ന ഓമനപ്പേരുള്ള ബിപാഷ ബസു ഫാഷന്‍ ലോകത്തെ രാജ്ഞിയാണ്. ബിപ്‌സ് ഏതാ തരത്തിലുള്ള വസ്ത്രമിട്ടു വന്നാലും അതിനൊരു പ്രത്യേക ചേലാണ്…മാത്രമല്ല യുവാക്കളു നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഇവരുടെ വസ്ത്ര രീതി. അക്കാര്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പിറന്നാള്‍ ആഘോഷം. പിറന്നാളില്‍ പങ്കെടുക്കാനെത്തിയ ബിപാഷയെ ഫാഷന്‍ പ്രേമികള്‍ പൊതിയുകയായിരുന്നു. നീന്തല്‍ വസ്ത്രമായാലും സാരി ആയാലും ബിപ്‌സ് ഉടുത്താല്‍ ഗംഭീരം എന്നാണ് ആരാധകര്‍ പറയുന്നത്.
പിറന്നാള്‍ പരിപാടിക്കിടയില്‍ വെച്ച് ഒരു ഫാഷന്‍ ബ്ലോാഗിലേക്ക് അവസരം ലഭിച്ചിരിക്കുകയാണ് ബിപാഷക്ക്. തന്റെ ഫാഷന്‍ സങ്കള്‍പ്പങ്ങളെ കുറിച്ചും ഇഷ്ടപ്പെട്ട വസ്ത്രങ്ങളെക്കുറിച്ചും ബിപാഷയുടെ ടിപ്‌സായി എന്തും എഴുതാം എന്നാണ് ഓഫര്‍. ഇഷ്ടവിഷയമായതിനാല്‍ ബിപ്‌സ് കണ്ണടച്ച് സമ്മതിക്കുകയായിരുന്നുവത്രെ. എന്നാല്‍, ഫാഷന്‍ ബ്‌ളോഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ബിപാഷയുടെ ആരാധകരാവട്ടെ അതിനായി കാത്തിരിക്കുകയാണ്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.