Monday, July 22nd, 2019

ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

മെയ് മാസമാണ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് ബിനോയിയുടെ പരാതി ലഭിച്ചത്.

Published On:Jun 18, 2019 | 12:42 pm

കണ്ണൂര്‍: ബിനോയ് കോടിയേരിക്ക് എതിരെ പീഡന പരാതി നല്‍കിയ ബിഹാര്‍ സ്വദേശിനിക്കെതിരെ കേസെടുത്തേക്കും. യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയിലാണ് കേസെടുക്കുക. മെയ് മാസമാണ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് ബിനോയിയുടെ പരാതി ലഭിച്ചത്.
മുമ്പ് പരാതിക്കാരി തന്നെ മുമ്പും ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്നും പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യത്തിലൊരു സ്ഥിരീകരണമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഒന്നര മാസം മുമ്പ് പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പരാതിയില്‍ വിശദമായി അന്വേഷിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. തുടര്‍ നടപടികള്‍ പിന്നീട് സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.
എതായാലും ബിനോയ് കോടിയേരിയുടെ പരാതി പരിഗണിച്ച് യുവതിക്കെതിരെ കേസെടുക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം. പരാതിക്കൊപ്പം തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും തെളിവായി പോലീസിന് നല്‍കിയിരുന്നു. നിരവധി പരാതികളുടെ ഒരു പട്ടികയാണ് ബിനോയ് നല്‍കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു