Saturday, January 19th, 2019

നിര്‍ദ്ധന മുന്നോക്ക വിഭാഗങ്ങള്‍ക്ക് ആശ്വാസം

എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കിയുള്ള സാമ്പത്തിക സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് ചരിത്രപരമായ തീരുമാനമായി. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇത് നിര്‍ദ്ധനരായ പതിനായിരക്കണക്കിന് മുന്നോക്കക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നിയമമാവും. പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന മുന്നോക്ക സമുദായങ്ങളുടെ ആവശ്യമാണ് മോദി സര്‍ക്കാറിന്റെ അവസാന നാളുകളില്‍ തീരുമാനമായത്. മുന്നോക്ക വിഭാഗത്തില്‍ പെട്ടവരില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഒരു കണക്കെടുപ്പ് ഇതേവരെ നടന്നിരുന്നില്ല. ഇതിനായി എന്‍ എസ് എസിന്റെ നിരന്തരമായ ആവശ്യം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് … Continue reading "നിര്‍ദ്ധന മുന്നോക്ക വിഭാഗങ്ങള്‍ക്ക് ആശ്വാസം"

Published On:Jan 10, 2019 | 2:51 pm

എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കിയുള്ള സാമ്പത്തിക സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് ചരിത്രപരമായ തീരുമാനമായി. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇത് നിര്‍ദ്ധനരായ പതിനായിരക്കണക്കിന് മുന്നോക്കക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നിയമമാവും. പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന മുന്നോക്ക സമുദായങ്ങളുടെ ആവശ്യമാണ് മോദി സര്‍ക്കാറിന്റെ അവസാന നാളുകളില്‍ തീരുമാനമായത്.
മുന്നോക്ക വിഭാഗത്തില്‍ പെട്ടവരില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഒരു കണക്കെടുപ്പ് ഇതേവരെ നടന്നിരുന്നില്ല. ഇതിനായി എന്‍ എസ് എസിന്റെ നിരന്തരമായ ആവശ്യം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് മുമ്പാകെ പരിഗണനക്ക് സമര്‍പ്പിച്ചിരുന്നതാണ്. പക്ഷെ വോട്ട് ബാങ്കില്‍ വിള്ളല്‍ വരുമെന്ന ഭയത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പിന്നോട്ടടിച്ചു. നിലവില്‍ സംവരണാനുകൂല്യം അനുഭവിക്കുന്ന പലരും ലക്ഷക്കണക്കിന് രൂപയുടെ വാര്‍ഷിക വരുമാനമുള്ളവരാണ്. ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം സംവരണാനുകൂല്യം പ്രയോജനപ്പെടുത്തി സാമ്പത്തിക നേട്ടം അനുഭവിക്കുന്നവരുടെ കണക്കെടുപ്പിന് ആവശ്യമുയര്‍ന്നെങ്കിലും ചില ജാതി സംഘടനകളുടെ എതിര്‍പ്പ് കാരണം നടക്കാതെ പോകുകയായിരുന്നു. മോദി സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക സംവരണ നിയമനം എല്ലാ ജാതിയിലും പെട്ട പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. ബില്ലിലെ ചില വ്യവസ്ഥകളെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ക്ക് ഒരു മാറ്റവും വരുത്താതെയാണ് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിന് മുന്നോക്ക സമുദായ കുടുംബാംഗങ്ങള്‍ സര്‍ക്കാറിന്റെ തൊഴില്‍ പട്ടികയില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസ സീറ്റ് നിഷേധത്തിലും പെട്ട് പുറത്ത് നില്‍ക്കേണ്ടിവരുന്ന അനുഭവം ഇപ്പോഴും തുടരുകയാണ്. ഈ അസന്തുലിതാവസഥക്ക് ഭരണഘടനയുടെ മൂന്നാംഭാഗത്തിലെ (15,16) വകുപ്പുകളുടെ ഭേദഗതി ഒരു പരഹാരമാവുകയാണ്. നിയമസഭകളുടെ അംഗീകാരം ഇതിനാവശ്യമില്ല. തൊഴില്‍ സംവരണം കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാര്‍ ജോലികള്‍ക്ക് ബാധകമായതിനാല്‍ പി എസ് സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് സംവരണത്തിന്റെ പേരില്‍ പുറംതള്ളപ്പെടുന്ന നിര്‍ദ്ധനരായ മുന്നോക്കക്കാര്‍ക്ക് ഇനി ആശ്വസിക്കാം. പ്രവേശനത്തിന് സംവരണം നല്‍കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ എയ്ഡഡ് സ്‌കൂളുകളും സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്നതിനാല്‍ നിരവധി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കും നിയമം പ്രയോജനപ്പെടും.

LIVE NEWS - ONLINE

 • 1
  39 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  49 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം