Wednesday, April 24th, 2019

ദുരന്ത മുഖത്ത് നന്മയുടെ കൈത്തിരിയുമായെത്തിയര്‍…

കാലവര്‍ഷം ഇത്തവണ മുന്‍വര്‍ഷത്തേക്കാളും മെച്ചമായിരിക്കുമെന്ന പ്രവചനം വന്നപ്പോള്‍ കേരളജനത ഇത്രയും പ്രതീക്ഷിച്ചില്ല. ഇന്നത്തെ തലമുറ ഇതിന് മുമ്പൊരിക്കലും പറഞ്ഞു കേട്ടിട്ടുപോലുമില്ലാത്ത തരത്തില്‍ ദിവസങ്ങളോളം പ്രളയക്കെടുതികള്‍ തുടര്‍ന്നപ്പോള്‍ കേരളം മുഴുവന്‍ ഭയന്നു വിറക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളൊക്കെ ഏകദേശം പൂര്‍ത്തിയാകാറായിരിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ നഷ്ടപ്പെട്ട വീടും വസ്തുവകകളും തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ്. വിവിധ സേനാംഗങ്ങളും സംഘടനകളും ഭരണകൂടം ഒന്നാകെയും ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കയ്യും മെയ്യും മറന്ന് നടത്തിക്കൊണ്ടിരുന്നപ്പോള്‍ സ്വന്തം ജീവനെപോലും പരിഗണിക്കാതെ ആരുടെയും നിര്‍ബന്ധത്തിനോ സമ്മര്‍ദ്ദത്തിനോ വേണ്ടി കാത്തുനില്‍ക്കാതെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ … Continue reading "ദുരന്ത മുഖത്ത് നന്മയുടെ കൈത്തിരിയുമായെത്തിയര്‍…"

Published On:Aug 20, 2018 | 11:02 am

കാലവര്‍ഷം ഇത്തവണ മുന്‍വര്‍ഷത്തേക്കാളും മെച്ചമായിരിക്കുമെന്ന പ്രവചനം വന്നപ്പോള്‍ കേരളജനത ഇത്രയും പ്രതീക്ഷിച്ചില്ല. ഇന്നത്തെ തലമുറ ഇതിന് മുമ്പൊരിക്കലും പറഞ്ഞു കേട്ടിട്ടുപോലുമില്ലാത്ത തരത്തില്‍ ദിവസങ്ങളോളം പ്രളയക്കെടുതികള്‍ തുടര്‍ന്നപ്പോള്‍ കേരളം മുഴുവന്‍ ഭയന്നു വിറക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളൊക്കെ ഏകദേശം പൂര്‍ത്തിയാകാറായിരിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ നഷ്ടപ്പെട്ട വീടും വസ്തുവകകളും തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ്. വിവിധ സേനാംഗങ്ങളും സംഘടനകളും ഭരണകൂടം ഒന്നാകെയും ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കയ്യും മെയ്യും മറന്ന് നടത്തിക്കൊണ്ടിരുന്നപ്പോള്‍ സ്വന്തം ജീവനെപോലും പരിഗണിക്കാതെ ആരുടെയും നിര്‍ബന്ധത്തിനോ സമ്മര്‍ദ്ദത്തിനോ വേണ്ടി കാത്തുനില്‍ക്കാതെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സേവനം പ്രത്യേകം പ്രശംസ പിടിച്ചുപറ്റുന്നതായി.
ഇതിനകം പതിനായിരക്കണക്കിന് ആളുകളെ അവര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ബോട്ടുകളോ തോണിയോ എത്തിക്കാന്‍ പറ്റാത്ത സ്ഥലങ്ങളിലും കെട്ടിടങ്ങളിലും മറ്റും ദിവസങ്ങളോളം പട്ടിണിയില്‍ കഴിയേണ്ടിവന്നവരെ നീന്തിയെത്തി കൈക്കുമ്പിളിലാക്കിയാണവര്‍ കരയിലെത്തിച്ചത്. ജീവിക്കാന്‍ കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കായികബലവും കടലിലെ അനുഭവസമ്പത്തുമായാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരോടൊപ്പം കണ്ണൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.
പരിചിതമല്ലാത്ത പ്രദേശങ്ങളില്‍ മുങ്ങിത്താണും നീന്തിയും എത്തിയ ഇവരുടെ പ്രവര്‍ത്തനത്തിന് മറ്റൊരു ബദലില്ല എന്ന തോന്നലാണുണ്ടാക്കിയത്. മത്സ്യഫെഡും സംസ്ഥാന സര്‍ക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമായ നടപടിയാണ്. നാല് നാളുകളിലെ പ്രവര്‍ത്തനത്തിന് ശേഷം വീരനായകരായാണ് ഇവര്‍ തിരിച്ചുപോയത്. രാജ്യം മുഴുവന്‍ ഇവരോട് കടപ്പെട്ടിരിക്കുന്നു. കടലിന്റെ മക്കളെ രണ്ടാംതരം പൗരന്മാരായാണ് സമൂഹവും സര്‍ക്കാരും കണ്ടിരുന്നത്. പട്ടിണിയിലും ദുരിതത്തിലും പെട്ട് മനസ് തകര്‍ന്ന നാളുകളിലും അവര്‍ക്കനുഭവിക്കേണ്ടി വന്നത് അവഗണനയാണ്. ഓഖി, സുനാമി ദുരന്തങ്ങളെ ധീരതയോടെ നേരിട്ട മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ വീണ്ടും എത്തിയത് മറ്റൊരു ജീവന്മരണ സാഹസിക ദൗത്യവുമായാണ്. ജന്മനാടിന്റെ അവസ്ഥ കണ്ട് കുതിച്ചെത്തിയ കടലിന്റെ മക്കളെ ഇനിയെങ്കിലും മറക്കാതിരിക്കുക. വിദ്യയും വൃത്തിയുമില്ലെങ്കിലും നന്മയുടെ നിറകുടവുമായെത്തിയ ഈ നിസ്വാര്‍ത്ഥ ജന്മങ്ങളെ നിങ്ങളുടെ സേവനത്തിന് മുന്നില്‍ കേരളജനത തലകുനിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട് വിറങ്ങലിച്ച് നില്‍ക്കുന്ന ആയിരങ്ങളെ സുരക്ഷാ തുരുത്തിലെത്തിച്ച മത്സ്യത്തൊഴിലാളികള്‍ ദൈവത്തിന്റെ പ്രതിരൂപം തന്നെ.

 

LIVE NEWS - ONLINE

 • 1
  7 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  8 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  11 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  11 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  13 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  13 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  14 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  16 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  17 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം