Wednesday, February 20th, 2019

ഭൂവിഭവ വിവരങ്ങള്‍ നെറ്റിലൂടെ ; ഉദ്ഘാടനം 31ന്

കല്‍പ്പറ്റ: ജില്ലയിലെ ഭൂവിഭവ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിന് തയ്യാറാക്കുന്ന വിഭവ വിവര സംവിധാനത്തിന്റെ (ലാന്റ് റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ഉദ്ഘാടനം ഈമാസം 31ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സില്‍ മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വ്വഹിക്കും. ഈ സംവിധാനം ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും വിശകലനം നടത്തുന്നതിനും സ്ഥിതി വിവരക്കണക്ക് തയ്യാറാക്കുന്നതിനും ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിനും കഴിയും. പ്രകൃതിവിഭവ പരിപാലനം, പാരിസ്ഥിതിക പ്രശ്‌നങ്ങലുടെ അവലോകനം, എന്നിവക്കും ദുരന്തസാഹചര്യങ്ങള്‍ നേരിടുന്നതിനും ഇത് സഹായകമാകും. … Continue reading "ഭൂവിഭവ വിവരങ്ങള്‍ നെറ്റിലൂടെ ; ഉദ്ഘാടനം 31ന്"

Published On:Aug 26, 2013 | 4:44 pm

കല്‍പ്പറ്റ: ജില്ലയിലെ ഭൂവിഭവ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിന് തയ്യാറാക്കുന്ന വിഭവ വിവര സംവിധാനത്തിന്റെ (ലാന്റ് റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ഉദ്ഘാടനം ഈമാസം 31ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സില്‍ മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വ്വഹിക്കും. ഈ സംവിധാനം ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും വിശകലനം നടത്തുന്നതിനും സ്ഥിതി വിവരക്കണക്ക് തയ്യാറാക്കുന്നതിനും ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിനും കഴിയും. പ്രകൃതിവിഭവ പരിപാലനം, പാരിസ്ഥിതിക പ്രശ്‌നങ്ങലുടെ അവലോകനം, എന്നിവക്കും ദുരന്തസാഹചര്യങ്ങള്‍ നേരിടുന്നതിനും ഇത് സഹായകമാകും. കേന്ദ്ര കൃഷി വകുപ്പിന് കീഴിലുള്ള സോയില്‍ ആന്റ് ലാന്റ് യൂസ് സര്‍വ്വേ ഓഫ് ഇന്ത്യ തയ്യാറാക്കിയ ജില്ലയുടെ മണ്ണ് പര്യവേക്ഷണ റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. ഭൂവിഭവ വിവര സംവിധാനത്തിന്റെ ഹാര്‍ഡ്‌വെയറും സോഫ്‌ട്വെയറും എം.ഐ.ഷാനവാസ് എം.പി. ജില്ലാ പ്ലാനിംഗ് ഓഫീസിന് കൈമാറും. എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു