ഭീം ആപ് ‘സൂപ്പര്‍ സ്റ്റാര്‍’

Published:January 10, 2017

 

bhim-top-app-full

 

 

 
മൊബൈല്‍ ഫോണ്‍ വഴി പണമിടപാടിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭീം’ ആപ് സൂപ്പര്‍ സ്റ്റാര്‍. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ഭീം രണ്ടുദിവസം കൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ആന്‍ഡ്രോയ്ഡ് ആപ് ആയി. ഇന്ത്യയില്‍ ഗൂഗ്ള്‍ പ്‌ളേസ്റ്റോറില്‍ 4.1 റേറ്റിങ്ങുമായാണ് ഒന്നാമതായത്. ആധാര്‍ കാര്‍ഡ് അനുസരിച്ചുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീം, ഡിജിറ്റല്‍ പണമിടപാടിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും പണം കൈകാര്യം ചെയ്യാം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗ്ള്‍ പ്‌ളേസ്റ്റോറില്‍നിന്ന് ഭീം ആപ് ഡൗണ്‍ലോഡ് ചെയ്യാം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.