Wednesday, November 21st, 2018

ഭക്ഷ്യസുരക്ഷ കൊണ്ടു മെച്ചമില്ല: വി. മുരളീധരന്‍

ആലപ്പുഴ: കൃഷിയില്‍ പുരോഗതി കൈവരിക്കാന്‍ ശ്രമിക്കാതെ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നിട്ടു കാര്യമില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കര്‍ഷക മോര്‍ച്ച സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രി ഭക്ഷ്യസുരക്ഷ ഉറപ്പു നല്‍കിയാല്‍ അതു വിശ്വസിക്കാന്‍ മാത്രം കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ല. കാര്‍ഷികരംഗത്തു കഴിഞ്ഞ വര്‍ഷം കേരളം 1.6% പിന്നോട്ടു പോയതു ചരിത്രത്തില്‍ ആദ്യമായാണ്. കാര്‍ഷിക രംഗത്തോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനമാണ് ഇതിനു കാരണം. കുട്ടനാട് … Continue reading "ഭക്ഷ്യസുരക്ഷ കൊണ്ടു മെച്ചമില്ല: വി. മുരളീധരന്‍"

Published On:Sep 14, 2013 | 1:01 pm

ആലപ്പുഴ: കൃഷിയില്‍ പുരോഗതി കൈവരിക്കാന്‍ ശ്രമിക്കാതെ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നിട്ടു കാര്യമില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കര്‍ഷക മോര്‍ച്ച സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രി ഭക്ഷ്യസുരക്ഷ ഉറപ്പു നല്‍കിയാല്‍ അതു വിശ്വസിക്കാന്‍ മാത്രം കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ല. കാര്‍ഷികരംഗത്തു കഴിഞ്ഞ വര്‍ഷം കേരളം 1.6% പിന്നോട്ടു പോയതു ചരിത്രത്തില്‍ ആദ്യമായാണ്. കാര്‍ഷിക രംഗത്തോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനമാണ് ഇതിനു കാരണം.
കുട്ടനാട് പാക്കേജ് പ്രയോജനപ്പെടുന്നതു കുറേ കരാറുകാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മാത്രമാണ്. കൃഷിനാശം പരിഹരിക്കാന്‍ പാക്കേജ് സഹായിച്ചില്ല-മുരളീധരന്‍ പറഞ്ഞു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗീതാകുമാരി, പി. എം.വേലായുധന്‍, ബി. രാധാകൃഷ്ണ മേനോന്‍, കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍, ടി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    6 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    9 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    12 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    12 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    13 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    13 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    14 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി