Wednesday, September 26th, 2018

‘ഹംരോ സിക്കിം’ ബൈച്ചുങ് ബൂട്ടിയയുടെ രാഷ്ട്രീയ പാര്‍ട്ടി

കഴിഞ്ഞ ഫെബ്രവരിയിലാണ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞത്

Published On:Apr 26, 2018 | 8:07 pm

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഹംരോ സിക്കിം എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയെ സിക്കിമിനെ സിക്കിമിലെ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബൂട്ടിയ പറഞ്ഞു.
യുവജനങ്ങള്‍ക്കായിരിക്കും ഹംരോ സിക്കിം പ്രധാനമായും പ്രാധാന്യം നല്‍കുക.അവര്‍ക്കായി ഒരു പാട് കാര്യങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടായിരിക്കുമെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി. തീരുമാനം എടുക്കുന്നതില്‍ എല്ലാവരുടേയും ഉള്‍പ്പെടുത്തുമെന്നാണ് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുന്നത്. ബൂട്ടിയ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഫെബ്രവരിയിലാണ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞത്. ഫുട്ബോള്‍ കളിയില്‍ നിന്നും വിരമിച്ച ശേഷം 2013 ല്‍ ആയിരുന്നു ബൂട്ടിയ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജീലിങ്ങില്‍ നിന്നും മത്സരിച്ച ബൂട്ടിയ കേന്ദ്രമന്ത്രിയും എം.പിയുമായ എസ്.എസ് അലുവാലിയയുമയി പരാജയപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    19 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 2
    3 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 3
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 4
    7 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 5
    7 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 6
    7 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    7 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    7 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    7 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല