Thursday, April 25th, 2019

കുഞ്ഞിന്റെ ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും എണ്ണ മസ്സാജ്

പല വിധത്തിലുള്ള എണ്ണകളും കുഞ്ഞിന്റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതിനായി അമ്മമാര്‍ ഉപയോഗിക്കാറുണ്ട്

Published On:Jan 1, 2018 | 12:15 pm

കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ വളരെ ശ്രദ്ധിക്കാറുണ്ട്. കുഞ്ഞിന് നിറം, മൃദുവായ ചര്‍മ്മം ഏതൊരൊമ്മയും ആഗ്രഹിക്കുന്നതാണ്. പല വിധത്തിലുള്ള എണ്ണകളും കുഞ്ഞിന്റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതിനായി അമ്മമാര്‍ ഉപയോഗിക്കാറുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു. കുഞ്ഞിന്റെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ചര്‍മ്മത്തിന് ചെറിയ ഒരു പാടു പോലും വരാത്ത രീതിയില്‍ വേണം ശ്രദ്ധിക്കാന്‍.
കുഞ്ഞിന് നിരവധി തരത്തിലുള്ള ആയുര്‍വ്വേദ എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. ഏലാദികേര തൈലം, സുവര്‍ണകേരതൈലം എന്നിവയെല്ലാം കുഞ്ഞിന് നല്ലതാണ്. ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഏത് കാലാവസ്ഥയിലും കുഞ്ഞിനെ തേച്ച് കുളിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ തിളക്കം നിലനിര്‍ത്തുന്നതിനും എക്സിമ, റാഷസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കുളിക്കുന്നതിനു മുന്‍പും കുളിച്ചതിനു ശേഷവും കുഞ്ഞിന് വെളിച്ചെണ്ണ മസ്സാജ് ചെയ്യാവുന്നതാണ്. ഒലീവ് ഓയില്‍ ആണ് മറ്റൊന്ന്. കുട്ടികള്‍ക്ക് മസ്സാജ് ചെയ്യാന്‍ പറ്റുന്നതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒലീവ് ഓയില്‍. കുഞ്ഞിന് ഉപയോഗിക്കുന്ന ഏത് മസ്സാജ് ഓയിലിലും പ്രധാന ഘടകം എന്ന് പറയുന്നത് ഒലീവ് ഓയില്‍ തന്നെയാണ്. എക്സിമ, റാഷസ്, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ആവണക്കെണ്ണയാണ് മറ്റൊന്ന്. കുഞ്ഞിനെ കുളിപ്പിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ആവണക്കെണ്ണ തേച്ചിരിക്കണം. ഇത് കുഞ്ഞിന്റെ ചര്‍മ്മം വരണ്ടതാണെങ്കില്‍ പരിഹാര നല്‍കുന്നു. മാത്രമല്ല മുടി, നഖം എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആവണക്കെണ്ണ ഉപയോഗിക്കാം. കുഞ്ഞിന്റെ ചുണ്ടും കണ്ണും ആവണക്കെണ്ണ തേക്കുമ്പോള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. നെയ്യ് ഉപയോഗിച്ച് കുഞ്ഞിന് ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം. എക്സിമ എന്ന ചര്‍മ്മ പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നെയ്യ്. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍, തടിച്ചില്‍ ചുവപ്പ് നിറം എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നതിനും നെയ്യിന് സാധിക്കുന്നു. വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കുന്നതും കുഞ്ഞിന്റെ ചര്‍മ്മത്തിന് വളെരയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിലെ റാഷസ്, ഡയപ്പര്‍ വെച്ചതു മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    39 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    39 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു