ബെര്‍ലിന്‍ ആക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

Published:December 21, 2016

 

Terrorist Full Image

 

 

 

ബര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി 12 പേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനായ ഐസിസ് ഏറ്റെടുത്തു. ജര്‍മനിയില്‍ ഇതാദ്യമായാണ് ഐസിസ് ഭീകരര്‍ ഇത്രയും വലിയ ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു ട്രക്ക് പാഞ്ഞുകയറി 12 പേര്‍ കൊല്ലപ്പെട്ടത്. അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ അമാഖിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തത്. ഐസിസിനെതിരായ സഖ്യകക്ഷി ആക്രമണത്തിന് സഹായം നല്‍കുന്നതിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് വെളിപ്പെടുത്തല്‍.
അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ പിടികൂടാന്‍ ഇതുവരെയും പോലിസിനായിട്ടില്ല. എന്നാല്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത പാക് പൗരനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിട്ടുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.