Wednesday, May 22nd, 2019

ബംഗാളിലെ അക്രമം; സി.ആര്‍.പി.എഫ് ഉള്ളത് കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി: അമിത് ഷാ

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണം

Published On:May 15, 2019 | 12:29 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ റോഡ്‌ഷോക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ. ബി.ജെ.പി പുറത്തു നിന്ന് ആളെയിറക്കി അക്രമങ്ങള്‍ നടത്തിയെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. എന്നാല്‍ അക്രമം നടത്തിയത് ബി.ജെ.പിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ബി.ജെ.പിയാണ് അക്രമങ്ങള്‍ നടത്തിയതെന്നാണ് മമതാ ബാനര്‍ജി പറയുന്നത്. തൃണമൂലിനെ പോലെ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ മാത്രമല്ല, ഞങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മത്‌സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ ആറു ഘട്ടങ്ങളിലും ബംഗാളിലൊഴികെ മറ്റെവിടെയും ഒരു അക്രമസംഭവങ്ങളും നടന്നിട്ടില്ല. അതിനര്‍ത്ഥം ബംഗാളിലെ ആക്രമണങ്ങള്‍ക്കുത്തരവാദി തൃണമൂലാണെന്നാണ് അമിത് ഷാ വിമര്‍ശിച്ചു.
ബംഗാളിലേത് കലാപമല്ല, ആക്രമണമാണ്. മമതാ ബാനര്‍ജിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണം. സി.ആര്‍.പി.എഫ് ഇല്ലായിരുന്നുവെങ്കില്‍, ജീവനോടെ തിരിച്ചെത്തില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നണിയുണ്ടാക്കി ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും അമിത്ഷാ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    52 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    1 hour ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    3 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    4 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു