Wednesday, September 26th, 2018

പ്രാതലിന് മുളപ്പിച്ച പയര്‍ ശീലമാക്കാം..!

ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുളപ്പിച്ച പയര്‍ സഹായിക്കുന്നു

Published On:Jul 2, 2018 | 9:05 am

പ്രാതല്‍ ഒരു വ്യകത്യയുടെ ആരോഗ്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന പ്രധാനഘടകമാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.. നമ്മുടെ ഒരു ദിവസം ഊര്‍ജസ്വലരായി ഇരിക്കണമെങ്കില്‍ പ്രാതല്‍ നിര്‍ബന്ധമാണ്. എന്നാല്‍ പ്രാതിന് ആരോഗ്യഗുണങ്ങള്‍ ഉള്ള ഭക്ഷണമായാലോ?. മുളപ്പിച്ച പയര്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. സ്വാദിന്റെ കാര്യത്തില്‍ ഇവ പുറകോട്ടാണെങ്കിലും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. മുളപ്പിച്ച ധാന്യങ്ങളും പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ആരോഗ്യസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹാരമാണ് മുളപ്പിച്ച ഭക്ഷണം.
* പ്രാതലിന് മുളപ്പിച്ച പയര്‍ ശീലമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
1 ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ് രാവിലെ മുളപ്പിച്ച പയര്‍ കഴിക്കുന്നത്. ഇവ പെട്ടെന്നു തന്നെ ശരീരത്തിന് ആഗിരണം ചെയ്ത് ഊര്‍ജവും ആരോഗ്യവും നല്‍കാന്‍ സഹായിക്കും. മുളപ്പിച്ച പയറില്‍ ധാരാളം എന്‍സൈമുകളുണ്ട്. ഇവ ശരിയായ ശാരീരിക പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യവുമാണ്. ശരീരത്തിന് ഇവയില്‍ നിന്നും ആവശ്യമായ അളവില്‍ ഊര്‍ജം ലഭിയ്ക്കുന്നു.
2 കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് പ്രാതലില്‍ മുളപ്പിച്ച പയര്‍ കഴിക്കുന്നത്. ഇത് കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.
3 ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുളപ്പിച്ച പയര്‍ സഹായിക്കുന്നു. ഇവ കുടലിന്റ ആരോഗ്യത്തിന് അത്യുത്തമമാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുളള പ്രശ്നങ്ങള്‍ അകറ്റാനും മുളപ്പിച്ച ധാന്യങ്ങള്‍ നല്ലതാണ്.
4 രക്തപ്രവാരം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
5 തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുളപ്പിച്ച പയര്‍ കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പു പുറന്തള്ളാനും സഹായിക്കും. വിശപ്പു കുറയ്ക്കുകയും ചെയ്യും.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    15 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    16 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു