Monday, September 24th, 2018

പുളിച്ചുതികട്ടല്‍ അലട്ടുന്നുവോ?

അസമയത്തുള്ള ഭക്ഷണം, എരിവ്, പുളി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗം, എന്നിവ പുളിച്ചു തികട്ടലിന് കാരണമാവുന്നു

Published On:Jul 13, 2018 | 9:12 am

മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാവുന്നു. അസമയത്തുള്ള ഭക്ഷണം, എരിവ്, പുളി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗം, പ്രത്യേകിച്ച് രാത്രിയില്‍ എന്നിവ പുളിച്ചു തികട്ടലിന് കാരണമാവുന്നു. അതുപോലെ ആഹാരം കഴിക്കുന്നതിനിടയില്‍ അമിതമായി വെള്ളം കുടിയ്ക്കരുത്. അല്പം മാത്രം കുടിയ്ക്കുക. ഭക്ഷണം അധികം തണുക്കുന്നതിന് മുന്‍പ് തന്നെ കഴിയ്ക്കുക. ബേക്കറി പലഹാരങ്ങളുടെ അമിത ഉപയോഗം പുളിച്ചു തികട്ടല്‍ കാണമാവുന്നു. അസഹ്യായ പുളിച്ചു തികട്ടല്‍ ഉള്ളവര്‍ ചെറു നാരങ്ങനീര് നല്ല വെള്ളത്തില്‍ പിഴിഞ്ഞ് അല്‍പം ഉപ്പിട്ട് തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ കഴിയ്ക്കുന്നത് രോഗശമനത്തിന് ഉത്തമമാണ്.
* പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ ചില പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍
ഇഞ്ചിയിട്ട ഇളക്കിയ മോര് നല്ലതാണ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ അധികം എരിവും പുളിയും ഉള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അല്‍പം മോര് കുടിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കും.
ചൂട് പിടിയ്ക്കുന്നതാണ് മറ്റൊരു പരിഹാരമാണ്. ഒരു ടവ്വല്‍ എടുത്ത് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് വയറിനു മുകളില്‍ വെയ്ക്കുന്നത് പുളിച്ച് തികട്ടലിന് ആശ്വാസം നല്‍കും.
ഫൈബര്‍ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഫൈബര്‍ കുറഞ്ഞ അളവിലുള്ള ഭക്ഷണം കഴിയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്.
സോഡ കഴിയ്ക്കുന്നത് ഒരു പരിഹാരമാര്‍ഗ്ഗമാണ്. സോഡയിലുള്ള കോര്‍ബോണേഷനാണ് പുളിച്ച് തികട്ടലിനെ അടക്കി നിര്‍ത്തുന്നത്.
എന്നും രാവിലെ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്‌

LIVE NEWS - ONLINE

  • 1
    37 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു