Monday, July 22nd, 2019

സൗന്ദര്യസംരക്ഷണത്തിന് ബീറ്റ്‌റൂട്ട്

സൗന്ദര്യസംരക്ഷണത്തിന് വേണ്ടിയും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്

Published On:Jul 6, 2019 | 2:17 pm

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്‌റൂട്ട്. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അവസ്ഥകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്. ബീറ്റ്‌റൂട്ട് കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. തേന്‍ ബീറ്റ്‌റൂട്ട് മിക്‌സ് ചെയ്ത് ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക.
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്‌റൂട്ടും തേനും. ഇത് രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് മുഖത്ത് തേയ്ക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ കഴിയും.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. സൗന്ദര്യസംരക്ഷണത്തിന് വേണ്ടിയും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യത്തോടു കൂടിയുള്ള വഴിയാണ് ബീറ്റ്റൂട്ട് ജ്യൂസിന്റേത് എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും. അല്‍പം തേന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മുഖക്കുരു പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്‌റൂട്ട് നീര്. മുഖക്കുരുവിന്റെ പാടിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് മുഖക്കുരുവിന് മുകളില്‍ പുരട്ടുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് പുരട്ടുന്നത് പൂര്‍ണമായും എല്ലാ പാടിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു