Tuesday, August 22nd, 2017

മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിംഗ് പാക്കേജുണ്ട്

സിനിമയിലെ പാക്കേജ് സംവിധാനം എന്താണെന്ന് വിളിച്ചയാളോട് ചോദിച്ചു. അഭിനയിക്കാന്‍ കിടക്കയും പങ്കിടണം എന്നായിരുന്നു മറുപടി.

Published On:Aug 11, 2017 | 9:05 am

കൊച്ചി: മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിംഗ് എന്ന പാക്കേജ് സംവിധാനമുണ്ടെന്ന് ചലച്ചിത്രനാടക നടി ഹിമ ശങ്കര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാരംഗത്തെ ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നും ഹിമ ശങ്കര്‍ പറഞ്ഞു. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് ചോദിച്ചു. അഭിനയിക്കാന്‍ കിടക്കയും പങ്കിടണം എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ തന്നെ സമീപിച്ച മൂന്നുപേരോട് പറ്റില്ല എന്നു പറഞ്ഞു. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യമില്ല. ആണ്‍കോയ്മാ മനോഭാവം മലയാള സിനിമയില്‍ കൂടുതലാണ്. സ്ത്രീകള്‍ തുറന്നുപറയണമെന്ന് എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. അഭിപ്രായം പറയുന്ന സ്ത്രീകളെ പഴിപറയുന്നതും ഇതേ സമൂഹമാണെന്നും ഹിമ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ ചില യഥാര്‍ഥ സംഭവങ്ങളാണ് സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു