Sunday, September 23rd, 2018

കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം പരിഹരിക്കാന്‍..

കിടക്കയില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ വാല്‍നട്ടും ഉണക്കമുന്തിരിയും കഴിക്കുന്നത് നല്ലതാണ്

Published On:Jun 22, 2018 | 2:55 pm

കുഞ്ഞുങ്ങള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ അമ്മമാര്‍ക്ക് ഇത് വലിയ പണി തന്നെയാണ്. കുട്ടികളുടെ വസ്ത്രം, ബെഡ്ഷീറ്റ് എന്നിവ മാറ്റിക്കോണ്ടിരിക്കണം. കുഞ്ഞുങ്ങള്‍ മാത്രമല്ല മുതിര്‍ന്ന കുട്ടികളിലും കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ട്. എന്നാല്‍ ഈ ശീലം പരിഹരിക്കാം. ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് കൊടുത്തു നോക്കൂ.
വാഴപ്പഴം കൊടുക്കുന്നത് നല്ലതാണ്. മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ വാഴപ്പഴത്തിന് കഴിയും. ദിവസവും രണ്ട് വാഴപ്പഴം കഴിക്കുക. ഒന്ന് രാവിലെ, അടുത്തത് കിടക്കുന്നതിന് തൊട്ടുമുമ്പ്.
കറുവാപ്പട്ട ചവയ്ക്കുന്നത് നല്ലതാണ്. കറുവാപ്പട്ട പൊടിയും പഞ്ചസാരയും ചേര്‍ത്തും ഇടയ്ക്കിടെ കഴിക്കുക.
കിടക്കയില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ വാല്‍നട്ടും ഉണക്കമുന്തിരിയും കഴിച്ചാല്‍ മതി. കിടക്കുന്നതിന് മുമ്പ് കഴിക്കുക.
ദിവസവും രാത്രി തേന്‍ കഴിക്കുക. ഇത് കിടക്കയില്‍ മൂത്രമൊഴിക്കുന്നത് പരിഹരിക്കും.
കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് നെല്ലിക്ക ഔഷധമായി ഉപയോഗിക്കാറുണ്ട്. ഒരു ടീസ്പൂണ്‍ നെല്ലിക്ക പൊടിയില്‍ കുരുമുളക് പൊടി ചേര്‍ത്ത് കിടക്കുന്നതിന് മുമ്പ് കുട്ടിക്ക് നല്‍കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്നത് നിര്‍ത്താന്‍ ഇത് സഹായിക്കും. ഇതിന് പുറമെ നെല്ലിക്ക പൊടി, ജീരകം പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം ദിവസം രണ്ട് നേരം വീതം കുട്ടിക്ക് നല്‍കുക.

LIVE NEWS - ONLINE

  • 1
    11 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    18 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി